Chapter Title : റോക്കി [സാത്യകി]
നടക്കുവല്ലേ' ഫ്രിഡ്ജിൽ നിന്നെടുത്ത ആപ്പിൾ മുറിച്ചു അതിലൊരു കഷ്ണം എനിക്ക് നേരെ നീട്ടി രേണു പറഞ്ഞു.
വേണ്ട എന്ന് ആംഗ്യം കാണിച്ചു ഞാൻ അവൾക്ക് മറുപടി കൊടുത്തു.
'ഞാൻ പലതവണ ശ്രമിച്ചിരുന്നു ജിമിക്കി. പലരുമായും. പക്ഷെ എത്ര ശ്രമിച്ചിട്ടും ഈ പ്രേമം എന്ന് പറയുന്ന വികാരം മാത്രം എനിക്ക് മനസ്സിൽ നിന്ന് വന്നില്ല.'
ആപ്പിൾ കടിച്ചോണ്ട് അവൾ എന്നോട് പറഞ്ഞു -' ആ..! ഞാനും രണ്ട് പേരുമായി റിലേഷൻ ഉണ്ടായിരുന്നു. ഒരു ലിവിങ് ടുഗെതർ സെറ്റപ്പ് വരെ ഒക്കെ എത്തി. പക്ഷെ കഴുത്തിൽ കുരുക്ക് ഇടുന്ന ലെവൽ ഒന്നും വരെ എത്തിയില്ല '
ഈ കാര്യത്തിൽ ഞങ്ങൾ ഒരേ തൂവൽ പക്ഷികൾ ആണെന്ന് എനിക്ക് തോന്നി. ഇതിൽ മാത്രം അല്ല പല കാര്യത്തിലും ഞങ്ങൾ ഒരേ ചിന്താഗതിക്കാർ ആയിരുന്നു.
'അപ്പൊ എണ്ണം പറ. ഇവിടുന്ന് നാട് വിട്ടു പോയി കഴിഞ്ഞു എത്ര എണ്ണത്തെ വളച്ചു എന്റെ കുട്ടൻ?'
'ഓ അങ്ങനെ ഒരുപാട് ഒന്നുമില്ലെടി, എന്റെ ഒരേ വൈബിൽ ഉള്ള ആളെ കിട്ടാൻ തന്നെ പ്രയാസം ആണ്. പിന്നെ ദൈവം ഓരോ സമയത്തും ഓരോന്നിനെ മുന്നിൽ കൊണ്ട് വന്നു തരും '
'എന്നിട്ട് ആരെങ്കിലും എന്റെ റെക്കോർഡ് ഒക്കെ തകർത്തോ?' രേണു ഒരു ഗൂഡമായ ചിരിയോടെ എന്നോട് ചോദിച്ചു.
ആ ചോദ്യത്തിന്റെ അർഥം അവളെക്കാൾ നന്നായി എന്റൊപ്പം സെക്സ് ചെയ്ത ആരെങ്കിലും ഉണ്ടോ എന്നാണ്. ഞങ്ങൾക്കിടയിൽ പ്രണയം ഇല്ലായിരുന്നു എങ്കിലും ഉണ്ടായിരുന്ന സൗഹൃദത്തിനു ഒരുപാട് ആഴം ഉണ്ടായിരുന്നു. ഞങ്ങൾക്ക് ഇടയിൽ ഉണ്ടായിരുന്ന സെക്സും അതിന്റെ ഒരു ഭാഗം ആണ്.
💬 Comments
View all comments