0%

Chapter Title : റോക്കി [സാത്യകി]

Author : സാത്യകി Read All Parts 190.2K

ഫ്രണ്ട്സ് വിത്ത്‌ ബെനിഫിറ്റ്സ് എന്ന് നിസാരമായി പറയാൻ കഴിയുന്ന ഒന്നായിരുന്നില്ല ഞങ്ങൾക്ക് ഇടയിൽ ഉണ്ടായിരിന്നത്.

'പിന്നെ... നിന്റെ റെക്കോർഡ് ഒക്കെ എന്നെ പിള്ളേർ കൊണ്ട് പോയി ' ഞാൻ അവളെ ഒന്ന് ചൂടാക്കാൻ വേണ്ടി പറഞ്ഞു

'ആരാടാ നാറി അവൾ.?

ആപ്പിൾ മുറിച്ച കത്തിയുമായി അവൾ എന്റെ അടുത്ത് വന്നിരുന്നു കത്തി എന്റെ കഴുത്തിൽ വച്ചു.

'മൈരേ അതിന് മൂർച്ച ഉള്ളതാണ്. മുറിയും '

ഞാൻ അവളുടെ കയ്യിൽ നിന്നും കത്തി പിടിച്ചു മാറ്റി. - 'ചെന്നൈ എന്റെ കോളേജിൽ തന്നെ ഒരു സീനിയർ ഒരുത്തി ഉണ്ടായിരുന്നു. എന്റെ സീനിയർ ആയിരുന്നു. ഇജ്ജാതി കളി വീരത്തി ആയിരുന്നു. ഞാൻ അവിടുന്ന് പോരുവാ എന്ന് അറിഞ്ഞപ്പോ ഭയങ്കര സങ്കടം ആയിരുന്നു '

'അച്ചോടാ..!' - ദേഷ്യത്തോടെ അവൾ എന്റെ കവിളിൽ നുള്ളി. യക്ഷികളെ പോലെ നഖം വളർത്തുന്ന പെണ്ണായത് കൊണ്ട് എനിക്ക് നൊന്തു. ഞാൻ അവളെ പിടിച്ചെന്റെ മടിയിലോട്ട് ഇരുത്തി വട്ടം പിടിച്ചു.

'നാട്ടിൽ തിരിച്ചു വന്നപ്പോൾ ആദ്യം ഓർത്തത് നിന്നെയാണ്. പിന്നെ തിരക്കാൻ ഒന്നും നിന്നില്ല. ഇത്രയും നാൾ ഒന്ന് വിളിക്കുക പോലും ചെയ്യാഞ്ഞതിനു നീ എങ്ങനെ പ്രതികരിക്കും എന്നോർത്ത്.. പിന്നെ നീ ഇപ്പൊ ആരെയെങ്കിലും കെട്ടി പോയിട്ട് ഉണ്ടാകും എന്ന് കരുതി ആശ്വസിച്ചു '

'നീ ഒരുപാട് അങ്ങ് ആശ്വസിക്കേണ്ട കേട്ടോ. നീ വിട് ഞാൻ പോവാ. സന്ധ്യ ആകുന്നു '

രേണു എന്റെ കൈ അരയിൽ നിന്നും വിടുവിക്കാൻ ഒരു ശ്രമം നടത്തി. അവളുടെ ഇടുപ്പിൽ മുറുക്കെ പിടിച്ചു അവളെ എന്റെ മടിയിൽ തന്നെ

💬 Comments

View all comments