Chapter Title : റോക്കി [സാത്യകി]
ലോക്ക് ആക്കി ഇരുത്തി.
'കുറച്ചു നിറം വച്ചിട്ടുണ്ടല്ലോ നീ '
എന്റെ പുകഴ്ത്തലിൽ അവൾ ചെറുതായൊന്നു വീണു.
'ഓ നിനക്ക് കുറെ നാൾ കൂടി കണ്ടോണ്ട് തോന്നുന്നതാ.
'അല്ലേടി നീ ഗ്ലാമർ ആയിട്ടുണ്ട് ശരിക്കും. ക്ലാസ്സിൽ വച്ചായി പോയി നിന്നെ കണ്ടത്. അല്ലേൽ ഞാനൊരു കിസ്സങ്ങു വച്ചു കാച്ചിയേനെ'
ഞാൻ പതിയെ അവളുടെ മുഖത്തിന് അടുത്തേക്ക് എന്റെ മുഖം അടുപ്പിച്ചു
'അത് തന്നെയാ എനിക്കും പറയാനുള്ളത്, ക്ലാസ്സിൽ പിള്ളേരുടെ മുന്നിൽ വച്ചല്ലായിരുന്നേൽ നിന്റെ കവിൾ നോക്കി ഞാനൊരെണ്ണം തന്നേനെ'
എന്റെ താടിയിലും മുടിയിലുമൊക്കെ വിരലോടിച്ചു കൊണ്ട് അവൾ പറഞ്ഞു
'നീ പക്ഷെ ശരിക്കും കോലം കെട്ടു. നോക്കിക്കേ താടിയും വളർത്തി മുടിയും വളർത്തി. പണ്ട് എന്ത് ക്യൂട്ട് ആയിരുന്നു എന്റെ ചെക്കൻ. ഇപ്പൊ കണ്ടാൽ റൗഡിനെ കൂട്ട് ഉണ്ട്'
റൗഡി എന്നത് എനിക്ക് പണ്ട് ഉണ്ടായിരുന്ന ഒരു ഇരട്ട പേരായിരുന്നു. അത് കേൾക്കുമ്പോളൊക്കെ എനിക്ക് കുരു പൊട്ടുമായിരുന്നു..
'റൗഡി നിന്റച്ഛൻ സെബാസ്റ്റ്യൻ'
തന്തക്ക് വിളിച്ചത് കേട്ട് ദേഷ്യം വന്നു അവൾ എന്റെ കയ്യിൽ കടിച്ചു. വേദന എടുത്തില്ലെങ്കിലും ഞാനും തിരിച്ചു അത് പോലെ ഒരെണ്ണം അവളുടെ കയ്യിലും കൊടുത്തു. കടി പിടി കൂടി അവൾ എന്നെ മറിച്ചു നിലത്തിട്ടിട്ട് എന്റെ മേലെ കേറി ഇരുന്നു. അവളുടെ ആ ഇരുത്തത്തിന്റെയും നോട്ടത്തിന്റെയും അർഥം എനിക്ക് മനസിലായി. കടിയും മാന്തലും ഒടുവിൽ ചുംബനത്തിൽ എത്തിച്ചേർന്നു
എന്റെ ചുണ്ടുകളിലൂടെ അവളുടെ ചുണ്ടുകൾ പരതി നടന്നു. അവളുടെ ദീർഘനിശ്വാസങ്ങൾ എന്നിലൂടെ കടന്ന് പോയി. അവളെ മറിച്ചിട്ട് ഞാൻ മേലെ കയറി കിടന്നു. ചുംബിക്കുന്നതിനിടയിൽ
💬 Comments
View all comments