Chapter Title : റോക്കി [സാത്യകി]
വാങ്ങിക്കാൻ '
'ആടാ ഞാൻ പറഞ്ഞിട്ടാണ് അവർ വന്നത് '
'ഭായ് നിങ്ങൾ ഇങ്ങനെ പറഞ്ഞാൽ എങ്ങനാ. ഒരു ബിസിനസ് നടന്നാൽ പിന്നെ അത് തിരിച്ചു ആക്കുന്ന നടപടി ആണോ? സ്‌ഥിരം വരുന്ന പിള്ളേരോടൊക്കേ നിങ്ങളോട് പറഞ്ഞ പോലെ ഞാൻ സാധനം ഇല്ലെന്ന് പറഞ്ഞു വിട്ടു. ഞാൻ ഇനിയിപ്പോ എന്ത് ചെയ്യണം '
'ബ്രോ നീ ക്ഷമിക്ക്. അവന് ചെറിയൊരു വിഷയം ഉണ്ട്. ഇപ്പൊ നീ ആ പൈസ കൊടുത്തു അവന്റേന്ന് സാധനം വാങ്ങിക്ക്. അത്യാവശ്യ കേസ് ആയത് കൊണ്ടാണ്. അല്ലെങ്കിൽ ഇതിൽ ഞാൻ ഇടപെടില്ലായിരുന്നു '
ഞാൻ തഞ്ചത്തിൽ അവനെ കാര്യത്തിന്റെ വഴിയിലാക്കി.
'നിങ്ങൾ പറഞ്ഞ കൊണ്ട് ഞാൻ ഇത്തവണ വിട്ടു വീഴ്ച ചെയ്യാം. നിങ്ങൾ പറഞ്ഞത് കൊണ്ട് മാത്രം '
അവസാനം അവൻ പൈസ തിരിച്ചു കൊടുക്കാമെന്നു സമ്മതിച്ചു. ഫോൺ കട്ട് ചെയ്യുന്നതിന് മുമ്പേ അവൻ പെട്ടന്ന് എന്നോട് ഒന്നൂടെ ഡീൽ ഇട്ടു
'അല്ല റോക്കി ഭായ്.. നിങ്ങൾ കുറച്ചു മുന്നേ എന്നോട് ചോദിച്ചില്ലായിരുന്നോ.. അതിപ്പോളും ആവശ്യമുണ്ടോ..? ഞാൻ അവിടെ തന്നെ കാണും..'
അതിന്റെടേൽ കൂടെ മൈരൻ ഉണ്ടാക്കാൻ നോക്കുന്നു. ഞാൻ പക്ഷെ മാന്യമായി തന്നെ അവനെ ഒഴിവാക്കി
'ഞാൻ ഇപ്പൊ വീട്ടിലേക്ക് പോകുവാ ബ്രോ. നമുക്ക് അടുത്ത വട്ടം സെറ്റ് ആക്കാം '
അവനൊരു നടക്കാത്ത വാഗ്ദാനവും കൊടുത്തു ഫോണും വച്ചു ഞാൻ വെളിയിലേക്ക് ഇറങ്ങി നടന്നു. പുറത്ത് ടാപ്പിന് അടുത്ത് അഞ്ജനയും ഇഷാനിയും നിൽക്കുന്നുണ്ടായിരുന്നു. അഞ്ജന ഇഷാനിയുടെ കണ്ണിൽ വെള്ളമൊഴിച്ചു കണ്ണ് തുടച്ചു കൊടുക്കുന്നു. രണ്ട് പേരും എന്നെ തന്നെ നോക്കി
💬 Comments
View all comments