0%

Chapter Title : റോക്കി [സാത്യകി]

Author : സാത്യകി Read All Parts 19935

'അപ്പൊ നീ കളിക്കുന്നത് യൂണിവേഴ്സിറ്റി കപ്പിന് വേണ്ടിയല്ല.. നിഖിലിന് ഫെയർവെല് മാച്ച് ആയിരിക്കും ' ഞാൻ ഇരിക്കുന്നിടത്ത് നിന്ന് എഴുന്നേറ്റ്. അവസാനം ആയപ്പോൾ ഞാൻ മുഷിഞ്ഞു എന്ന് ഫൈസിക്ക് മനസിലായി. 'നീ പിണങ്ങാതെ അവന്റെ കാര്യത്തിൽ തീരുമാനം ഉണ്ടാക്കാം ' 'നീ എനിക്ക് വേണ്ടി അവനെ ടീമിൽ കയറ്റണ്ട.. നമ്മുടെ ടീമിന് എന്താണോ ബെസ്റ്റ് അത് ചെയ്യ്. അതിന് നിനക്ക് ഉത്തരവാദിത്തം ഉണ്ട് ' അത്രയും പറഞ്ഞു ഞാൻ അവിടുന്ന് എഴുന്നേറ്റ്..   പിറ്റേന്ന് ഉച്ചയോടെ ആയിരുന്നു ആ കാര്യത്തിന് തീരുമാനം ഉണ്ടായത് ഞാൻ അറിഞ്ഞത്. ഇഷാനിയോടൊപ്പം സംസാരിച്ചു കൊണ്ട് നിന്ന എന്റെയടുത്തേക്ക് സന്തോഷം കൊണ്ട് രാഹുൽ ഓടി വന്നു 'അളിയാ ഞാൻ പ്ലെയിങ് ഇലവനിൽ ഉണ്ട്. ഞാൻ ടീമിൽ ഉണ്ട്. യൂണിവേഴ്സിറ്റി മാച്ച് കളിക്കാം എനിക്ക് '   'പോടാ.. നീ സബ് അല്ലായിരുന്നോ. നിന്നെ അവർ ടീമിൽ കയറ്റിയോ ' തമാശ രീതിയിൽ ആണ് ഞാൻ പ്രതികരിച്ചത്. ഞാൻ കാരണം ആണ് അവനൊരു ചാൻസ് കിട്ടിയത് എന്ന് അവൻ അറിയണ്ട എന്ന് ഞാൻ കരുതി. അവന്റെ കഴിവ് കൊണ്ട് തന്നെ കിട്ടിയതായി അതിരിക്കട്ടെ   'എടുത്തടാ.. നീ അല്ലേൽ ഫൈസീയോട് ചോദിച്ചു നോക്ക് '   'അവസാനം ഫൈസിക്ക് മുന്നിൽ നിനക്ക് വഴങ്ങേണ്ടി വന്നല്ലേ.. ' ഞാൻ ഡബിൾ മീനിങ്ൽ അവനൊരു ഊക്ക് കൊടുത്തു. ഇഷാനി അടുത്തുള്ളത് കൊണ്ട് കൂടുതൽ ഒന്നും പറയാതെ അവൻ ഒരു ഇടി വച്ചു തന്നിട്ട് ആഷിക്കിനെ തപ്പി പോയി. അവൾ അടുത്തുള്ളപ്പോൾ ഞങ്ങൾ പരമാവധി തെറിയും തുണ്ടും ഡബിൾ മീനിങ് ജോക്കും എല്ലാം പറയാതെ ഇരിക്കാൻ ശ്രമിക്കുമായിരുന്നു. എന്നാലും എങ്ങനെ എങ്കിലും ആരുടെ എങ്കിലും വായിൽ നിന്ന് വീഴും. ആദ്യമൊക്കെ അത് ഞങ്ങൾക്കെല്ലാം ബുദ്ധിമുട്ട് ആയിരുന്നു, പിന്നെ പിന്നെ ഞങ്ങളും അവളും അത് കാര്യമാക്കാതെ ആയി. ഞങ്ങൾ അങ്ങനെ എന്തെങ്കിലും പറയുമ്പോ അവൾ അവിടെ ഇല്ല എന്ന രീതിയിൽ മിണ്ടാതെ ഇരിക്കും. ചിലപ്പോൾ ഒക്കെ ചെറുതായ് ചിരിച്ചു കൊടുക്കാറുമുണ്ട് പല തമാശകൾക്കും.

💬 Comments

View all comments