0%

Chapter Title : റോക്കി [സാത്യകി]

Author : സാത്യകി Read All Parts 191.9K

പറയാൻ ഉള്ളത്. പറഞ്ഞു തൊലയ്ക്ക് '

എന്റെ ദേഷ്യം പോയിരുന്നില്ല. അത് അവനോടുള്ള ദേഷ്യം ആയിരുന്നോ ലാബിൽ വച്ചു തന്നതിന് ഇഷാനിയോട് തന്നെ ഉള്ള ദേഷ്യം ആയിരുന്നോ എന്ന് എനിക്ക് തന്നെ നിശ്ചയം ഇല്ലായിരുന്നു. എന്തായാലും എന്റെ ദേഷ്യപ്പെടലിൽ തിരിച്ചൊന്നും പറയാനാവാതെ അവൾ നിൽക്കുന്നത് കണ്ടു ഞാൻ സ്വരം ഒന്ന് മയത്തിലാക്കി അവളോട് ചോദിച്ചു

'നിന്റെ പേര് കോണ്ടം എന്നാണോ?

'അല്ല '

'അങ്ങനെ വിളിക്കുന്നത് നിനക്ക് ഇഷ്ടം ആണോ?

അല്ല എന്ന രീതിയിൽ തലയാട്ടി

'പിന്നെ എന്തിനാ ഓരോരുത്തർ ഓരോ പേരിട്ട് വിളിക്കുമ്പോ പഴം വിഴുങ്ങിയ പോലെ നിൽക്കുന്നത്. വാ തുറന്നു പറഞ്ഞൂടെ '

അതിനവൾക്ക് ഉത്തരം ഇല്ലായിരുന്നു. അവൾ പറയാൻ പിറകെ ഓടി വന്ന കാര്യം എന്നോട് പറഞ്ഞു

'അഞ്ജന പറഞ്ഞു ചേട്ടൻ കാരണം ആണ് പൈസ കിട്ടിയത് എന്ന്. ചേട്ടൻ ഇല്ലാരുന്നു എങ്കിൽ എല്ലാരുടെയും മുന്നിൽ ഞാൻ കള്ളി ആയേനെ. ഞാൻ ലാബിൽ വച്ചു ചേട്ടനോട് പറഞ്ഞത് വച്ചു നോക്കുമ്പോൾ ചേട്ടൻ എനിക്ക് വേണ്ടി സംസാരിക്കുക പോലും ചെയ്യണ്ട കാര്യം ഇല്ലായിരുന്നു. എന്നിട്ടും എന്നെ ഹെല്പ് ചെയ്തു.... ലാബിലെ കാര്യത്തിൽ എന്റെ ഭാഗത്താണ് തെറ്റ്.. സോറി.. ശരിക്കും സോറി..'

ഇഷാനി അവളുടെ ഹൃദയത്തിൽ തട്ടി എന്നോട് സംസാരിച്ചു

'നിന്റെ സോറി ഒന്നും എനിക്ക് വേണ്ട. ആരുമായും കമ്പനി ഇല്ലാതെ ഇരിക്കുന്ന കണ്ടു പാവം തോന്നിയാണ് ഞാൻ അങ്ങോട്ട്‌ കേറി മിണ്ടി കൊണ്ട് ഇരുന്നത്. അപ്പൊ അതിന് വേറെ അർഥം വച്ചു കണ്ടു പറഞ്ഞിട്ട് ഇപ്പൊ സോറി പറയുന്നു.'

'അയ്യോ വേറെ അർഥത്തിൽ ഒന്നുമല്ല.

💬 Comments

View all comments