Chapter Title : റോക്കി [സാത്യകി]
ഞാൻ അപ്പൊ എന്തോ ആലോചിച്ചു മൂഡോഫ് ആയിരുന്നു. അതാണ് അങ്ങനെ പറയാൻ പാടില്ലാത്തത് ഒക്കെ പറഞ്ഞത്. ശരിക്കും അതാലോചിച്ചു ഞാൻ വിഷമിച്ചു ഇരിക്കുവായിരുന്നു. അപ്പോളാണ് ഈ സംഭവം നടന്നത്. ചേട്ടനോട് അനാവശ്യം പറഞ്ഞതിന് ദൈവം എനിക്ക് തന്ന ശിക്ഷ ആയിരുന്നു അത് '
പാവത്തിന്റെ വർത്തമാനം കേട്ട് എനിക്ക് ചിരി വന്നു. പക്ഷെ ഞാൻ അത് പുറത്ത് കാണിച്ചില്ല. പരുക്കൻ മുഖം വച്ചു ഞാൻ അവളെ നോക്കി
'നിന്റെ സോറിയും താങ്ക്സും ഒക്കെ വരവ് വച്ചു. ഞാൻ പോകുന്നു '
ഞാൻ നടന്നു ബൈക്കിൽ കയറി ഇരുന്നു. താക്കോൽ സ്റ്റാർട്ട് ആകുന്നതിനു മുമ്പ് അവൾ വീണ്ടും എന്റെയടുക്കലേക്ക് വന്നു
'ചേട്ടന് ഇപ്പോളും എന്നോട് ദേഷ്യം ആണെന്ന് അറിയാം. ഞാൻ ഇവിടെ നിൽക്കുന്നത് ചേട്ടന് ദേഷ്യം ആകുമോ ഇനിയും '
ഒഴിവാക്കാൻ നോക്കിയിട്ടും ഇഷാനി പിന്നാലെ വന്നത് എനിക്കുള്ളിൽ ഒരു കുളിർമ സമ്മാനിച്ചു.
'എനിക്ക് ആരോടും ദേഷ്യമൊന്നുമില്ല '
ഞാൻ ദേഷ്യം പുറത്ത് കാണുന്ന രീതിയിൽ തന്നെ സംസാരിച്ചു
'പക്ഷെ ഇപ്പോളും ദേഷ്യം ഉള്ള പോലെ ആണല്ലോ. ഞാൻ സോറി പറഞ്ഞില്ലേ. ഇനി ഞാൻ അങ്ങനെ മണ്ടത്തരം ഒന്നും പറയില്ല. ഉറപ്പ് '
'നീ എന്റെയടുത്തു മണ്ടി കളിക്കണ്ട. നീ അത് അറിഞ്ഞോണ്ട് പറഞ്ഞതാണ് എന്ന് എനിക്ക് ശരിക്കും അറിയാം. ഞാൻ നിന്നോട് വന്നു സംസാരിക്കുന്നതും നിന്റെ കയ്യിൽ പിടിക്കുന്നതുമെല്ലാം ഒരു ഫ്രണ്ട് എന്ന നിലയിൽ ആയിരുന്നു. നിന്റെ മാത്രം അല്ല എല്ലാവരോടും ഞാൻ അങ്ങനെ ആണ്. ഞാൻ പെരുമാറിയതിൽ നിനക്ക് മാത്രം എന്താണ് ഇത്ര പ്രശ്നം ഉണ്ടായത്
💬 Comments
View all comments