0%

Chapter Title : റോക്കി [സാത്യകി]

Author : സാത്യകി Read All Parts 191.9K

എന്ന് എനിക്ക് മനസിലായില്ല. ഇനി വീണ്ടും അടുത്ത് എന്റെ പെരുമാറ്റം നിനക്ക് ഇനിയും ശല്യം ആകില്ല എന്ന് ആര് കണ്ടു. അതോണ്ട് ഇനിയും നാണം കെടാൻ എനിക്ക് മേല..'

'നിനക്കു അറിയാമോ ഇന്നേ വരെ ഞാൻ ഇത് പോലെ നാണം കെട്ട ഒരു അവസ്‌ഥ എന്റെ ലൈഫിൽ ഉണ്ടായിട്ടില്ല. ഇത് വരെ ഒരു പെണ്ണും ഞാൻ അവളോട് മോശമായി പെരുമാറി എന്ന് പരാതി പറഞ്ഞിട്ടില്ല, അങ്ങനെ പറയിച്ചിട്ടില്ല. അതോണ്ട് തന്നെ നീ ഇപ്പൊ ഞാൻ ചെയ്തതിന്റെ നന്ദി ആയി രണ്ട് സോറി പറഞ്ഞാൽ എല്ലാം മറക്കാൻ അത്ര നാണം കെട്ടവൻ അല്ല ഞാൻ.'

എന്റെ ഉള്ളിലെ ദേഷ്യം മുഴുവൻ ഞാൻ അവിടെ പറഞ്ഞു തീർത്തു. അത് മുഴുവൻ കേട്ടിട്ട് അവൾ മിണ്ടാതെ പോകും എന്നാണ് ഞാൻ കരുതിയത്. പക്ഷെ ഒരക്ഷരം തിരിച്ചു പറയാതെ അവൾ അതെല്ലാം കേട്ട് നിന്നു. അവളത് അർഹിച്ചിരുന്ന പോലെ. അവളുടെ കൈ എന്റെ വണ്ടിയുടെ ഹാൻഡിലിൽ ഉണ്ടായിരുന്നു.

'ആ കൈ ഒന്ന് എടുത്തു മാറ്റുവായിരുന്നേൽ എനിക്ക് വണ്ടി എടുക്കായിരുന്നു. ഇനി തൊട്ടെന്ന് പറഞ്ഞു അടുത്ത ചീത്ത കേൾക്കാൻ വയ്യ '

അവൾ കൈമാറ്റി എനിക്ക് പോകാൻ മാറി തരും എന്നാണ് ഞാൻ കരുതിയത്. എന്നാൽ എന്നെ അതിശയിപ്പിച്ചു എന്റെ കൈകളിൽ അവൾ കൈ വച്ചു

'കണ്ടോ.. എനിക്കൊരു പ്രശ്നവുമില്ല. അപ്പൊ ഞാനെന്തോ പൊട്ടത്തരം പറഞ്ഞു എന്ന് വച്ചു ഞാൻ ചേട്ടനെ അങ്ങനെ ഒന്നും അല്ല കണ്ടിരിക്കുന്നത്. ചേട്ടൻ മാത്രം ആണ് ഇവിടെ എന്നോട് കുറച്ചു സ്നേഹത്തോടെ പെരുമാറിയിട്ടുള്ളു. എന്നിട്ടും ഞാൻ ചേട്ടനെ ഹേർട്ട്

💬 Comments

View all comments