0%

Chapter Title : റോക്കി [സാത്യകി]

Author : സാത്യകി Read All Parts 191.9K

ചെയ്തെങ്കിൽ അതെന്റെ തെറ്റാണ്. അതിന് ഞാൻ എന്ത് വട്ടം വേണമെങ്കിലും സോറി പറയാം'

പിണക്കം മാറ്റാതെ അവളെന്നെ വിടില്ല എന്നെനിക്ക് തോന്നി. അവളെന്റെ കയ്യിൽ തൊട്ട ആ നിമിഷം തന്നെ എന്റെ പിണക്കമെല്ലാം പമ്പ കടന്നിരുന്നു. മുഖത്ത് ഞാനത് കാണിച്ചില്ല എന്ന് മാത്രം

എന്റെ കയ്യിൽ പിടിച്ചിരുന്ന അവളുടെ കയ്യിൽ ഞാൻ എന്റെ മറു കൈ കൊണ്ട് പിടിച്ചു. ഹൂഡി തെറുത്തു കയറ്റി വച്ചു ഞാൻ അവളുടെ കൈത്തണ്ടയിൽ പിടുത്തമിട്ടു. അവിടെ പിടിക്കാനാണ് ഏറ്റവും സുഖം. എന്നിട്ട് മറു കൈ കൊണ്ട് ഞാൻ അവളുടെ വിരലുകൾ തലോടി. മിനുസമാർന്ന കൈകളിലൂടെ എന്റെ കൈകൾ ഓടി നടന്നു. അവൾക്കത് ഇക്കിളി ആകുന്നുണ്ട് എന്ന് അവളുടെ ഇടയ്ക്കിടക്കുള്ള വിറയൽ കാണുമ്പോൾ മനസിലാകും. കൈ വലിക്കണം എന്ന് അവൾക്ക് തോന്നിയാൽ പോലും അവൾ വലിക്കില്ല. ആ സാഹചര്യം ഞാൻ നല്ലത് പോലെ മുതലെടുത്തു. അവളുടെ രുദ്രാക്ഷചരടിൽ ഞാൻ വിരലോടിച്ചു.

'അപ്പൊ ഇപ്പൊ നിനക്ക് പരാതി ഒന്നുമില്ല ഞാൻ കയ്യിൽ പിടിച്ചതിനു '

'ഇല്ലന്നെ '

അവൾ മറുപടി തന്നു. ഞാൻ അവളുടെ കൈത്തണ്ടയിൽ മുറുക്കെ പിടിച്ചു. ഇപ്പൊ അവളുടെ കൈ വേദനിക്കുന്നുണ്ടാകും. ഞാൻ വീണ്ടും ചോദിച്ചു

'ഇപ്പൊ പരാതി ഉണ്ടോ?

'ഇല്ല. പരാതി ഇല്ല.'

വേദന പുറമേ കാണിക്കാതെ അവൾ പറഞ്ഞു. അപ്പൊ ഞാൻ ഒന്ന് കൂടി ബലമായി കൈത്തണ്ടയിൽ അമർത്തി. ഞാൻ ചോദ്യം ആവർത്തിച്ചു, അവൾ മറുപടിയും

'ഇല്ല, പ്രശ്നം ഇല്ല '

കൈ മുറുകിയ വേദന കടിച്ചമർത്തി അവൾ പറഞ്ഞു.

'ഇല്ലേ '

ഞാൻ ഒന്ന് കൂടി ആഞ്ഞു

💬 Comments

View all comments