0%

Chapter Title : റോക്കി [സാത്യകി]

Author : സാത്യകി Read All Parts 191.9K

അമർത്തി. അപ്പൊ അവൾ സത്യം സമ്മതിച്ചു

'കൈ വേദനിക്കുന്നു.. കൈ വേദനിക്കുന്നു '

'ആ ഇത് പോലെ സത്യം പറയണം '

ഞാൻ കയ്യയച്ചു. കൈ മുറുകിയ സ്‌ഥലത്തു മരശ്ചായ പോലെ പച്ച ഞരമ്പുകൾ ത്വക്കിനടിയിൽ പുളഞ്ഞു കിടക്കുന്നത് എനിക്ക് കാണാമായിരുന്നു.

'ദേഷ്യം മാറിയോ..?

ശരിക്കും ഒരു സുഹൃത്തിനോടെന്ന ഭാവത്തിൽ തന്നെ ആയിരുന്നു അവളുടെ സംസാരം. അവൾക്ക് ഇങ്ങനെ ഒക്കെ സംസാരിക്കാൻ അറിയാമെന്നു ഞാൻ കരുതിയതേ ഇല്ല

'മാറിയെങ്കിൽ '

'എങ്കിൽ... ഞാൻ പൊക്കോട്ടെ...?

ലഞ്ച് ബ്രേക്ക് ടൈം ആണ്. ആ ബഹളം കാരണം അവൾ ഒന്നും കഴിച്ചിട്ടില്ല. ഇനി പോയിട്ട് പെട്ടന്ന് കഴിക്കാൻ ആകും.

'നിന്നെ സഹായിച്ചിട്ട് എനിക്ക് ഇങ്ങോട്ട് ഒന്നും ഇല്ലേ. നന്ദി മാത്രേ ഉള്ളോ?

'അതിപ്പോ.. അതിന് ഞാൻ എന്താ പകരം തരുക.. ചേട്ടൻ പറ'

'ചെലവ് ചെയ്യ്. ഫുഡ്‌ വാങ്ങിച്ചു താ..'

ഞാൻ കാര്യമായി തന്നെ പറഞ്ഞത് ആണോന്ന് അറിയാൻ അവൾ കുറച്ചു സമയം എടുത്തു

'കാന്റീനിൽ പോവണ്ട.. വെളിയിൽ പോകാം '

അവളുടെ നിർബന്ധപ്രകാരം കാന്റീൻ ഒഴിവാക്കി ഞങ്ങൾ കോളേജിന് വെളിയിൽ ഉള്ള ഹോട്ടലിൽ കയറി രണ്ട് ബിരിയാണി ഓർഡർ ചെയ്തു. ഫുഡ്‌ കഴിക്കുന്നതിനു ഇടയിലും അവൾ എന്നോട് സംസാരിക്കുന്നുണ്ടായിരുന്നു. അതിനിടയിൽ അവൾക്ക് വേദനിക്കാത്ത രീതിയിൽ അവളുടെ വട്ടപ്പേരായ "കോണ്ട"ത്തിനെ പറ്റി ഞാൻ അവളോട് ചോദിച്ചു

'അത് എന്നെ ഇവിടെ എല്ലാരും അങ്ങനാ വിളിക്കുന്നത്. എല്ലാരോടും വിളിക്കരുത് എന്ന് പറഞ്ഞു നടക്കാൻ പറ്റില്ലല്ലോ. ഇനി അത് നിർത്താനും പറ്റില്ല '

'എനിക്ക് ഇടക്കിടക്ക് ബിരിയാണി വാങ്ങിച്ചു തരാമെന്ന് പ്രോമിസ് ചെയ്താൽ

💬 Comments

View all comments