Chapter Title : റോക്കി [സാത്യകി]
ഞാൻ നിർത്തിച്ചു തരാം മൊത്തത്തിൽ '
'ചേട്ടൻ അടുത്തുള്ളപ്പോൾ വിളിക്കില്ലായിരിക്കും. ഇനിയിപ്പോ അതൊന്നും കാര്യം ആക്കണ്ട.. എനിക്കത് കേട്ട് കേട്ട് ഇപ്പൊ ഒന്നും തോന്നാറില്ല '
അവളുടെ "ചേട്ടൻ" വിളി എനിക്ക് അത്ര സുഖം നൽകുന്നില്ലായിരുന്നു. പേരോ എടാ എന്നോ ഒക്കെ വിളിക്കുമ്പോളാണ് എനിക്ക് ഒരു റൊമാന്റിക് കണക്ഷൻ ഒക്കെ തോന്നുന്നത്. ഞാൻ പേര് വിളിക്കാൻ നിർബന്ധിചിട്ടും അവൾ ചേട്ടൻ വിളി തന്നെ തുടർന്നു. എന്തിരുന്നാലും അവളുടെ സംസാരം കെട്ടിരിക്കാൻ ഒരു പ്രത്യേക രസമാണ്
'ഞാൻ ചേട്ടനോട് കുറച്ചു മുന്നേ പറഞ്ഞില്ലേ എന്നോട് ഇവിടെ ആകെ കുറച്ചു സ്നേഹം കാണിച്ചത് ചേട്ടൻ മാത്രം ആണെന്ന്....'
'ആ പറഞ്ഞു..'
'അത് സത്യത്തിൽ ശരിയല്ല '
'എന്ന് വച്ചാൽ?
ഞാൻ കാര്യം മനസിലാകാതെ ചോദിച്ചു
'പലരും എന്നോട് ഇങ്ങോട്ട് വന്നു കമ്പിനി ആയിട്ടുണ്ട്. ഫ്രണ്ട് ആയിട്ടുണ്ട്. കയ്യിൽ പിടിച്ചിട്ടുണ്ട്......'
എന്തോ പറയാൻ ആകാതെ അവൾ നിർത്തി. മേശപ്പുറത്തു നിന്നും ഒരു ഗ്ലാസ് വെള്ളം എടുത്തു കുടിച്ചു ഒരു ഗ്യാപ് ന് ശേഷം അവൾ തുടർന്നു
'അവരുടെ ഒന്നും ഉദ്ദേശം നല്ലതല്ലായിരുന്നു. എന്റെ സമയക്കേടിന് എനിക്ക് ഇവിടെ ഒരു ചീത്ത പേര് കിട്ടി. അത് വച്ചു എന്നെ മുതലാക്കാൻ ആണ് എല്ലാവരും ശ്രമിച്ചിട്ടുള്ളു. ആരെയും തിരിച്ചറിയാൻ പറ്റാതെ അവസാനം ഞാൻ എല്ലാവരെയും ഒഴിവാക്കി. അവരുടെ ഒന്നും കൂടെ ഞാൻ ചേട്ടനെ ഒരിക്കലും കണ്ടിട്ടില്ല.. പക്ഷെ ചേട്ടന്റെ മനസിൽ എന്താണെന്ന് എനിക്ക് അറിയില്ലല്ലോ.. അതാണ് ഞാൻ എപ്പോളും ഒരു അകൽച്ച ഇട്ടത് '
'ഇപ്പൊ എന്നിട്ട് എന്ത് മനസിലായി എന്നെ കുറിച്ച് '
💬 Comments
View all comments