0%

Chapter Title : റോക്കി [സാത്യകി]

Author : സാത്യകി Read All Parts 20664

'ഭായ് എന്താ വിഷയം..? അപ്പോൾ അവിടേക്ക് വന്ന ഒരു വെള്ളയും വെള്ളയുമിട്ട ഒരുത്തൻ എന്നോട് വളരെ അടുപ്പമുള്ള ആരോടോ ചോദിക്കുന്നത് പോലെ ചോദിച്ചു. രണ്ട് പാർട്ടിക്കാർ തമ്മിലുള്ള പ്രശ്നത്തിൽ ഒരു പാർട്ടിയിലും ഇല്ലാത്ത ഞാൻ ഇടപെട്ടതിന്റെ കാരണം ഈ സംഭവങ്ങൾ ഒന്നും കാണാതെ അപ്പോൾ അവിടേക്ക് വന്ന ഈ നേതാവിന് മനസിലായില്ല. എന്റെ ദേഹത്ത് ആരെങ്കിലും തൊട്ടാൽ അവനെ പണിയും എന്ന മഹാന്റെ ഭീഷണി കൂടെ ഉള്ളത് കൊണ്ട് സ്വന്തം ആളെ തല്ലിയിട്ടും വളരെ സൗമ്യമായി ആണ് അവൻ എന്നോട് ഇടപെട്ടത്   'എന്താ വിഷയം എന്നോ.. നിങ്ങൾ ഒന്നും കണ്ടില്ലേ... അതൊ പെണ്ണുങ്ങളെ തല്ലാൻ നിങ്ങൾ ആണോ ഇവനൊക്കെ ഓർഡർ കൊടുത്തത് '   'എന്തുവാടാ പെണ്ണുങ്ങളുടെ ദേഹത്ത് ആണോ നിന്റെ ഒക്കെ ദേഷ്യം തീർക്കുന്നത് ' നേതാവ് അടി കിട്ടിയവനെയും കൂടെ നിന്നവരെയും ശകാരിച്ചു.   'അവൾ ആണ് ആദ്യം എന്നെ തല്ലിയത് അശ്വിൻ ചേട്ടാ' അടി കിട്ടിയവൻ സ്വന്തം ഭാഗം ന്യായീകരിക്കാൻ ശ്രമിച്ചു. അതോടെ എല്ലാവരും അവളെ നോക്കി. കൃഷ്ണ അപ്പോളും കണ്ണീരൊലിപ്പിച്ചു എന്റെ പിന്നിൽ നിൽക്കുകയായിരുന്നു. എല്ലാവരും അവളുടെ മറുപടിക്ക് കാത്ത് നിൽക്കുവാണെന്ന് അവൾക്ക് മനസിലായില്ല. അത് കൊണ്ട് ഞാൻ തന്നെ അവൾക്ക് വേണ്ടി സംസാരിച്ചു   'അവളുടെ കൈക്ക് കയറി പിടിച്ചു ഇൻസൾട്ട് ചെയ്യാൻ നോക്കിയിട്ടല്ലേ അവൾ പ്രതികരിച്ചത്. നിനക്കെന്താ അറിയേണ്ടത് എന്നോട് ചോദിക്ക് ഞാൻ പറയാം ഗോകുൽ എവിടെ ഉണ്ടെന്ന് ' ഞാൻ വീണ്ടും അവനടുത്തേക്ക് ദേഷ്യത്തോടെ നടന്നടുത്തു. അശ്വിൻ എന്ന് പേരുള്ള നേതാവ് എന്റെ വട്ടം കയറി നിന്ന് എന്നെ അനുനയിപ്പിക്കാൻ ശ്രമിച്ചു. 'ഭായ് ഒന്ന് ക്ഷമിക്ക്.. പിള്ളേർ ആകെ മൊത്തം ഭ്രാന്ത് പിടിച്ചു നടക്കുവാണ്. അവന് വേണ്ടി ഞാൻ മാപ്പ് ചോദിക്കുന്നു ' എന്നിട്ടും എന്റെ ദേഷ്യം ഒതുങ്ങിയില്ല എന്ന് കണ്ട അശ്വിൻ ദേഷ്യത്തോടെ അടി കൊണ്ടവനോട് പറഞ്ഞു 'നീ ഈ മോളോട് സോറി പറ... ഇവിടുത്തെ പെൺപിള്ളേർക്ക് ഒക്കെ സുരക്ഷിതത്വം ഉണ്ടാക്കാൻ ആണ് നമ്മളൊക്കെ ഇവിടെ ഉള്ളത്. നിന്റെ കയ്യിലെ തെറ്റാണ്. ഇപ്പൊ തന്നെ മാപ്പ് പറ. പ്രശ്നം വലുതാക്കണ്ട ഇതിന് മേലെ..'

💬 Comments

View all comments