Chapter Title : റോക്കി [സാത്യകി]
കോൾ വന്നപ്പോൾ ആണ്. ലക്ഷ്മി കോളേജിൽ തന്നെ ഉണ്ട്.. അവളെ പിക്ക് ചെയ്യാനാണ് വിളിച്ചത്. അങ്ങനെ ഞങ്ങൾ തിരിച്ചു കോളേജിലേക്ക് പോയി. അവിടെ വച്ചു കൃഷ്ണയ്ക്കും ലക്ഷ്മിക്കും ഒരുമിച്ചൊരു ഹാപ്പി ഓണം നേർന്നു ഞാൻ ബൈക്കും എടുത്തു വീട്ടിലോട്ട് പോയി. വീട് എന്ന് എപ്പോളും പറയുന്നത് ഞാൻ ഇപ്പോൾ താമസിക്കുന്ന വീടാണ്. ഞാൻ ജനിച്ചു വളർന്ന എന്റെ സ്വന്തം വീട് അല്ല. വളരെ അടുത്തായിട്ടും ഞാൻ അങ്ങോട്ട് പോകുന്നത് വിരളം ആണ്. അവിടെ ഇപ്പോൾ അച്ഛൻ മാത്രമേ ഉള്ളു. രോഗങ്ങൾ കൊണ്ട് ക്ഷീണിതൻ ആണ് കൈതേരി രഘുനാഥ് എന്ന എന്റെ അച്ഛനിപ്പോൾ. ഒരു കാലത്ത് ഈ നഗരം പേടിയോടെ അല്ലാതെ ആ പേര് ഉച്ചരിക്കില്ലായിരുന്നു. ആ പേടിയോടുള്ള അറപ്പാണ് ഞങ്ങൾ തമ്മിലുള്ള അകലത്തിന് കാരണം. ചെറുപ്പം തൊട്ടേ ഞാൻ അമ്മയുടെ മോൻ ആയിരുന്നു. അച്ഛൻ എന്റെ ഒരു കാര്യത്തിലും ഇടപെടാൻ വരാത്ത, എന്റെ ഒരു കാര്യത്തിലും ഉത്തരവാദിത്തം ഉണ്ടെന്ന് തോന്നിക്കാത്ത ഒരാളായിരുന്നു. അത് കൊണ്ട് തന്നെ ലൈഫിന്റെ ഒരു ഘട്ടത്തിലും അച്ഛനെ ഞാൻ മിസ്സ് ചെയ്തിട്ടില്ല. ഇന്ന് ശ്രുതിയുടെ വീട്ടിലെ അന്തരീക്ഷം പക്ഷെ അത് മാറ്റി മറിച്ചു. എനിക്ക് എന്റെ അമ്മയെ മിസ്സ് ചെയ്തു. എന്റെ ചേട്ടനെ മിസ്സ് ചെയ്തു. എന്റെ കുടുംബത്തെ മിസ്സ് ചെയ്തു.. കുടുംബം എന്ന പേരിൽ എനിക്കിനി അവശേഷിക്കുന്നത് അച്ഛൻ മാത്രമാണ്. ഓണത്തിന് എങ്കിലും ഞാൻ ഒന്ന് വന്നു കാണുമെന്നു കരുതി അച്ഛൻ കാത്തിരിക്കുന്നുണ്ടാവും. പോകണോ വേണ്ടയോ എന്ന് എന്റെ മനസ്സ് തന്നെ ചോദ്യോത്തരം നടത്തി. ഇഷാനി ഉത്രാടത്തിന് നാട്ടിൽ പോകുന്നു എന്നാണ് പറഞ്ഞത്. തിരുവോണം അവളുടെ വീട്ടിൽ ആഘോഷിക്കാൻ. അവളുടെ വീട്ടിൽ അച്ഛന്നുമില്ല അമ്മയുമില്ല. എന്നിട്ടും അവൾ പോകുന്നു. പിന്നെ എനിക്ക് പോയാൽ എന്താണ്. വാശിയും അമർഷവും ഒന്നും അല്ല പ്രായമായ അച്ഛനോടുള്ള കരുണയാണ് എന്നെ തിരിച്ചു വീട്ടിൽ എത്തിച്ചത്. ഞാൻ വന്നതിൽ പുള്ളിക്കാരൻ ഒരുപാട് സന്തോഷവാൻ ആയി തോന്നി. സാധാരണ അതൊന്നും പുറത്ത് കാണിക്കാത്ത ആളാണ്. കുറച്ചു നേരം ഒരുമിച്ചിരുന്നു സംസാരിച്ചു. ഒരുമിച്ച് ഓണസദ്യ ഉണ്ടു. ഡൈനിങ് ഹാളിന് നെടുകെ ഇട്ട വലിയ തീൻമേശയിൽ മൂന്ന് കസേരകളിൽ മാത്രം ആളുകൾ ഓണം ഉണ്ണാൻ ഇരുന്നു. ഞാനും അച്ഛനും മഹാനും. അവസാനമായി ഞാൻ ഇവിടുന്ന് ഓണം കൂടിയപ്പോൾ ഈ കസേരകളിൽ ആരൊക്കെ ഉണ്ടായിരുന്നു ഞങ്ങൾക്ക് ഒപ്പമെന്ന് ഞാൻ ചിന്തിച്ചില്ല. അത് ചിന്തിക്കാൻ തുടങ്ങിയാൽ ആകെ ശോകം ആകും മനസ്സ്. വീട്ടിൽ ഒറ്റക്കിരിക്കുമ്പോളൊക്കെ പഴയ ഓർമകൾ തികട്ടി വന്നു. അതിന് ഒരു അറുതി കിട്ടുന്നത് ഇടക്ക് ഇഷാനിയുടെ മെസ്സേജോ കോളോ വരുമ്പോൾ ആണ്. തിരുവോണത്തിന്റെ അന്ന് രാത്രി അവൾ എന്നെ ആദ്യമായി വീഡിയോ കോൾ ചെയ്തു. അവൾ പാലക്കാട് വീട്ടിൽ
💬 Comments
View all comments