0%

Chapter Title : റോക്കി [സാത്യകി]

Author : സാത്യകി Read All Parts 192.1K

തന്നെ അവൾ മാസ്ക് തിരികെ കയറ്റി അവളുടെ നിഗൂഢഭാവത്തിലേക്ക് തിരിച്ചു പോയി.

വൈകിട്ട് കോളേജ് വിട്ടതിനു ശേഷം അവളെ കാണാനായി ഞാൻ ബൈക്കുമായി വെളിയിൽ കാത്തു നിന്നു. അധികം ആൾ ഇല്ലാത്ത സ്‌ഥലം ആയത് കൊണ്ടാവും എന്റെയടുത്തു എത്തിയപ്പോ അവൾ നിന്നു.

'നീ കടയിലോട്ട് ആണോ. ഞാൻ ആ വഴിക്കാണ് വരുന്നേൽ കേറ് '

ഞാൻ വളരെ സമർഥമായി ഒരു കള്ളം പറഞ്ഞു. ആ വഴിക്ക് എനിക്ക് പോകണ്ട യാതൊരു കാര്യവും ഇല്ല.

'ഇല്ല. ചേട്ടൻ പൊക്കോ. ഞാൻ ബസിനു വന്നോളാം '

'അത് വഴി പോണ കൊണ്ട് ചോദിച്ചതാ. നീ ഉണ്ടേൽ വാ. അല്ലേൽ പൊക്കോ '

'എനിക്ക് ബൈക്കിൽ കയറാൻ പേടിയാ. ഞാൻ ബസിനു പൊക്കോളാം '

അവൾ സ്നേഹപൂർവ്വം എന്റെ ക്ഷണം നിരസിച്ചു. അതോ ബുദ്ധിപൂർവം ആണോ?

'എങ്കിൽ ശരി. ഞാൻ പോകുവാ'

ഇത്ര പെട്ടന്ന് ഒന്നും വന്നു ബൈക്കിൽ കയറുന്ന ടൈപ്പ് കുട്ടിയല്ല അവൾ. ഞാൻ കുറച്ചു ആവേശം കൂടുതൽ കാണിക്കുന്നുണ്ട്. കണ്ട്രോൾ പണ്ണടാ അർജുൻ, കണ്ട്രോൾ പണ്ണ്.. ഞാൻ മനസിൽ അത് ഉരുവിട്ട് കൊണ്ട് ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു

'നാളെ കാണാം '

അവൾ മാസ്കിനുള്ളിലൂടെ ചിരിച്ചു കൊണ്ട് പറഞ്ഞു. 'നിനക്കീ കോപ്പിലെ മാസ്ക് ഒന്ന് എടുത്തു മാറ്റമോ..? ഇനി എന്റെ മുന്നിൽ ഇത് ഇട്ടോണ്ട് വന്നേക്കല്ല് ഒരുമാതിരി മാറാരോഗികളെ പോലെ..'

എന്റെ ശകാരത്തിലും അവൾ ചിരിച്ചു എന്നിട്ട് മാസ്ക് അഴിച്ചു മാറ്റി. ഇപ്പോൾ ആ ചിരി എനിക്ക് വ്യക്തമായി കാണാം.. നാളെ വരെ ഇനി അവളെ കാണാതെ ഇരിക്കണം

💬 Comments

View all comments