0%

Chapter Title : റോക്കി [സാത്യകി]

Author : സാത്യകി Read All Parts 192.1K

എന്നോർത്തപ്പോൾ എന്തോ ഒരു വിഷമം. ഇവളോട് അടുക്കുന്തോറും പിരിയാൻ വയ്യാത്ത പോലെ ഒരു ഫീൽ. ബൈക്ക് തിരിഞ്ഞു പോകുന്നത് വരെ ഞാൻ മിററിലൂടെ അവളെ മാത്രം നോക്കി ആയിരുന്നു വണ്ടി ഓടിച്ചത്. എവിടെയെങ്കിലും ഇടിച്ചു കുണ്ണ കുത്തി വീഴാഞ്ഞത് എന്റെ ഭാഗ്യം.

വഴിയിൽ വച്ചു രേണുവിനെ കണ്ടു എങ്ങോട്ടോ പോകാൻ നിന്ന അവളെ നിർബന്ധിച്ചു വീട്ടിൽ കൊണ്ട് വന്നു ഞാൻ അവൾക്ക് ഷേക്ക്‌ ഉണ്ടാക്കി കൊടുത്തു

'ഇതെന്ത് മറിമായം. അന്ന് ചോദിച്ചപ്പോ പട്ടിഷോ കാണിച്ചവൻ ഇന്ന് പറയാതെ വിളിച്ചോണ്ട് വന്നു ഉണ്ടാക്കി തരുന്നു.'

ഞാൻ ഒരു ചിരിയിൽ മാത്രം മറുപടി ഒതുക്കി

'എന്താണ് ഇത്ര സന്തോഷിക്കാൻ ഉള്ളത് മോനു. ഇനി മറ്റേ പെണ്ണ് വല്ലതും സെറ്റായോ ' കൈ കൊണ്ട് ഫിനിഷ് എന്ന രീതിയിൽ ഞാൻ ആംഗ്യം കാണിച്ചു. അത്ഭുതം നിറഞ്ഞ കണ്ണുകളുമായി എന്റെയരികിലേക്ക് ഓടി വന്നു. 'പറയടാ.. അവളോട് നീ ഇഷ്ടം പറഞ്ഞോ.? അവൾ തിരിച്ചു എന്താ പറഞ്ഞത്.. ഇഷ്ടം ആണെന്ന് പറഞ്ഞോ..?

'ഹി ഹി.. ഇഷ്ടം ഒന്നും പറഞ്ഞില്ല. ഞങ്ങൾ ഇന്ന് കുറെ സംസാരിച്ചു. ഒരുമിച്ച് ലഞ്ച് കഴിച്ചു. ഇന്നാണ് ശരിക്കും കമ്പനി ആകുന്നത്. അതിന്റെ ഒരു സന്തോഷം നിന്നെ കണ്ടപ്പോൾ പങ്ക് വച്ചു '

'ദൈവമേ ഒരു പെണ്ണ് സംസാരിച്ചു എന്ന് വച്ചു ഇങ്ങനെ കിളി പോകുമോ? നീ എന്റെ പഴയ അർജു തന്നെ ആണോ ' അവൾ അന്തം വിട്ടു എന്നെ നോക്കി ചോദിച്ചു. എനിക്കും അത് സംശയം ഉണ്ട്. ഇത്ര നിസാരകാര്യത്തിന് ഒന്നും ഇങ്ങനെ ഹൈപ്പ് കൊടുക്കുന്ന ആൾ അല്ലായിരുന്നു

💬 Comments

View all comments