0%

Chapter Title : റോക്കി [സാത്യകി]

Author : സാത്യകി Read All Parts 21015

പറ്റി പൊക്കി അടിച്ചോണ്ട് ഇരുന്നപ്പോൾ എന്തോ ഇല്ലാത്ത കാരണം ഉണ്ടാക്കി ഇഷാനി എന്റെ അടുത്ത് നിന്നും എണീറ്റ് പോയി. ലഞ്ച് ബ്രേക്ക് ടൈമിൽ പോലും അവൾ എന്റെ അടുത്ത് വന്നില്ല. അത് കഴിഞ്ഞു ഉള്ള പീരീഡ് ഒന്നും അവളെ ക്ലാസ്സിലും കണ്ടില്ല. അവളിനി ശരിക്കും എന്നോട് പിണങ്ങിയോ..? സാധാരണ അവൾ ക്ലാസ്സ്‌ ഒന്നും കട്ട്‌ ചെയ്യാത്തത് ആണ്. ഇതിപ്പോ ഉച്ച കഴിഞ്ഞുള്ള ഒറ്റ ക്ലാസ്സിൽ കയറിയിട്ടില്ല. അവൾ കോളേജിൽ നിന്ന് പോകാനും തരമില്ല. ബാഗ് ക്ലാസ്സിൽ തന്നെ ഉണ്ട്. ലാസ്റ്റ് ബെല്ല് അടിച്ചിട്ടും അവളെ കാണാത്തപ്പോൾ എനിക്ക് എന്തോ പന്തികേട് തോന്നി. ഞാൻ അവൾ പോയി ഇരിക്കാൻ സാധ്യത ഉള്ള പലയിടത്തും പോയി നോക്കി. അവിടെ ഒന്നും അവളെ കണ്ടില്ല. ഗ്രൗണ്ടിനടുത്തും അവളെ കാണാഞ്ഞു അവളെങ്ങോട്ട് പോയി എന്നറിയാതെ ഞാൻ നിന്നപ്പോളാണ് ദൂരെ നിന്നും അവൾ നടന്നു ഞങ്ങളുടെ ക്ലാസ്സിലേക്ക് കയറി പോകുന്നത് ഞാൻ കണ്ടത്. അപ്പോൾ അവൾ ഇവിടെ എവിടെയോ ഉണ്ടായിരുന്നു. എന്തായാലും എന്നെ അവൾ കണ്ടിട്ടില്ല. അവൾ തിരിച്ചു ഇറങ്ങി വരുന്നത് നോക്കി ഞാൻ കുറച്ചു നേരം താഴെ വെയിറ്റ് ചെയ്തു. പക്ഷെ അവൾ താഴോട്ട് വരുന്നുമില്ല. ഞാൻ മേല്ലേ സ്റ്റെപ് കയറി ക്ലാസ്സിലേക്ക് ചെന്നു. അവൾ സ്വന്തം സീറ്റിൽ ഇരിപ്പുണ്ട്. കൈ ഡെസ്കിൽ വച്ചു തല കുമ്പിട്ടു ഇരിക്കുകയാണ്. ഞാൻ വന്നത് അവൾ അറിഞിട്ടില്ല. അവൾ ഇനി ഉറക്കമാണോ..?

'നീ എവിടെ പോയിരുന്നു ഉച്ച കഴിഞ്ഞു. ക്ലാസ്സിൽ കണ്ടില്ല..'

എന്റെ ചോദ്യം കേട്ട് പെട്ടന്ന് അവൾ ഞെട്ടി എഴുന്നേറ്റു. എല്ലാവരും പോയിട്ടുണ്ടാകും എന്നാണ് അവൾ കരുതിയത്. അത് കൊണ്ട് തന്നെ എന്നെ അവിടെ പ്രതീക്ഷിച്ചു കാണില്ല. അവൾ പെട്ടന്ന് കണ്ണ് തുടയ്ക്കുന്ന പോലെ എനിക്ക് തോന്നി. ഇഷാനി കരയുക ആയിരുന്നോ...? അതിന് മാത്രം എന്താണ് സംഭവിച്ചത്.. ഞാൻ ആ ജൂനിയർ പെൺകുട്ടിയോട് ഇഷ്ടം ആണെന്ന് പറഞ്ഞതാണോ കാരണം. അതിന് കരയാൻ മാത്രം ഒക്കെ ഉണ്ടോ..? ഇവൾക്ക് അതിന് എന്നോട് അത്ര ഇഷ്ടം ഒക്കെ ഉണ്ടോ..? എനിക്ക് ഒന്നും പിടി കിട്ടിയില്ല. എനിക്ക് മറുപടി തരാതെ അവൾ ബാഗും എടുത്തു പുറത്തേക്ക് ഇറങ്ങി

'നീ ഞാൻ ചോദിച്ചത് കേട്ടില്ലേ.. എവിടെ ആയിരുന്നു..?

'എനിക്ക് നല്ല തലവേദന ആയിരുന്നു. ഞാൻ റീഡിങ് റൂമിൽ ഉണ്ടായിരുന്നു.'

'ഞാൻ അവിടൊക്കെ വന്നതാണല്ലോ.. നിന്നെ അവിടൊന്നും കണ്ടില്ല '

ഇഷാനി അതിന് മറുപടി ഒന്നും പറഞ്ഞില്ല. ഞാൻ അവൾക്ക് മുന്നിൽ കയറി നിന്ന് അവളുടെ നെറ്റിയിൽ കൈ വച്ചു

'ഇപ്പോളും തലവേദന ഉണ്ടോ..?

'ഇല്ല. കുറവുണ്ട്.'

അവൾ എന്നിൽ നിന്ന് ഒഴിഞ്ഞു മാറുന്നതായി എനിക്ക് തോന്നി

'നിനക്ക് എന്ത് പറ്റി ഒരു വല്ലായ്ക. എന്തെങ്കിലും പ്രശ്നം ഉണ്ടോ..?

💬 Comments

View all comments