Chapter Title : റോക്കി [സാത്യകി]
ഇനി ഞാൻ എന്തെങ്കിലും പറഞ്ഞതാണോ...?
ഞാൻ കാര്യം അറിയാൻ തന്നെ അവളെ തടഞ്ഞു നിർത്തി. അവൾ ദേഷ്യത്തോടെ എന്നെ നോക്കി
'എനിക്ക് ഒരു കുഴപ്പവുമില്ല. എന്നെ ഒന്ന് വിടുമോ..?
'തല്ക്കാലം വിടാൻ ഉദ്ദേശിക്കുന്നില്ല.. നിന്നെ ഇത് വരെ ഞാൻ ഇങ്ങനെ കണ്ടിട്ടില്ല. അതെന്താ എന്ന് പറയാതെ നീ പോകില്ല..'
'എനിക്ക് ആയിരം പ്രശ്നങ്ങൾ കാണും. അതൊക്കെ എല്ലാവരോടും പറയണം എന്ന് നിർബന്ധം ഉണ്ടോ..?
ഇഷാനി എന്റെ മുന്നിൽ പൊട്ടിത്തെറിച്ചു. അവളുടെ അങ്ങനൊരു മുഖം ഞാൻ ആദ്യമായ് കാണുന്നു. അവൾ എടുത്തടിച്ച പോലെ മറുപടി പറഞ്ഞത് എനിക്ക് വല്ലാത്ത ഇൻസൾട്ട് ആയി. പക്ഷെ എന്തോ കാര്യം മറയ്ക്കാൻ ആണ് അവൾ ശ്രമിക്കുന്നത് എന്ന് എനിക്ക് തോന്നി. ഞാൻ കാര്യം അറിയാതെ ഇരിക്കാൻ അവൾ ശ്രമിക്കുന്നുണ്ടെങ്കിൽ അതറിഞ്ഞിട്ട് തന്നെ ബാക്കി കാര്യം എന്ന് ഞാൻ വിചാരിച്ചു.
'പറയാൻ പറ്റുന്ന ആണേൽ പറ. എന്നെ കൊണ്ട് പറ്റുന്ന ആണേൽ പരിഹരിച്ചു തരാം..'
'ഇതാരെ കൊണ്ടും പരിഹരിക്കാൻ പറ്റില്ല..'
അവളെനിക്ക് പിടി തരുന്നില്ല
'അത് നീ കാര്യം പറയാതെ അറിയാൻ പറ്റില്ല. നീ കാര്യം പറ. എന്താണേലും ഞാൻ പരിഹരിച്ചു തരാം. വാക്ക്..'
കാര്യം പോലും അറിയാതെ അവൾക്ക് ഞാൻ വാക്ക് കൊടുത്തു. കാര്യം പറയിക്കാതെ ഞാൻ വിടില്ല എന്നയാപ്പോൾ അവൾ വായ് തുറന്നു
'ഞാൻ പഠിത്തം നിർത്തുവാ..'
'പഠിത്തം നിർത്താനോ.. അതിന് ഇപ്പൊ എന്താണ് ഇതിനിടക്ക് സംഭവിച്ചത്.. ഞാൻ എന്തെങ്കിലും പറഞ്ഞോ അറിയാതെ വല്ലോം..?
'ചേട്ടൻ എന്ത് പറയാൻ. ചേട്ടൻ ഒന്നും ചെയ്തില്ല. ചേട്ടന്റെ തെറ്റുമല്ല. അത്രേം അറിഞ്ഞാൽ പോരെ..'
'പോരാ.. ഇവിടുന്ന് പഠിത്തം ഒറ്റ ദിവസം കൊണ്ട് നിരത്തി പോരാൻ മാത്രം തീരുമാനം എടുക്കണം എങ്കിൽ അതിനുള്ള കാരണം എന്താണെന്നും എനിക്ക് അറിയണം.'
എന്റെ നിർബന്ധത്തിന് വഴങ്ങി ഇഷാനി കാര്യം പറഞ്ഞു. എന്റെ അടുത്ത് നിന്നും ഇഷാനി പോയത് ബോട്ടണി ലാബിന് പിന്നിലുള്ള മരക്കൂട്ടത്തിന് ഇടയിൽ ആണ്. ഇഷാനി അവിടെ തനിച്ചിരിക്കുമ്പോളാണ് ലക്ഷ്മിയും അവളുടെ കുറച്ചു കൂട്ടുകാരികളും ആ വഴി വന്നത്. ലക്ഷ്മിയുടെ കൂട്ടുകാരികൾ അവളെക്കാൾ മുറ്റാണ്. ഇഷാനിയെ കാണുമ്പോൾ ഒക്കെ അവർ കളിയാക്കാറുണ്ട് കോണ്ടം എന്നെല്ലാം വിളിച്ചു. ഇത്തവണ അങ്ങനെ വിളിച്ചപ്പോ ഇഷാനി മാറിപ്പോയില്ല. അവൾ അവിടെ തന്നെ ഇരുന്നു. അവർ പറയുന്നത് ഒന്നും അവൾ ചെവി കൊടുത്തില്ല. ഇഷാനി മറ്റെന്തോ ചിന്തിച്ചു വിഷമത്തിൽ ആയിരുന്നു. അവർക്ക് അത് വലിയ അപമാനം ആയി തോന്നി. ലക്ഷ്മിയും കൂട്ടുകാരും അടുത്ത് വന്നു ഇഷാനിയെ കളിയാക്കാൻ തുടങ്ങി. എഴുന്നേറ്റ് പോകാൻ തുടങ്ങിയ ഇഷാനിയെ ലക്ഷ്മി ബലമായി പിടിച്ചു ഇരുത്തി. ഇരുത്തുന്നതിന് ഇടയിൽ ഇഷാനി താഴെ വീണു. ലക്ഷ്മിയും കൂട്ടുകാരും അത് കണ്ടു ചിരിച്ചു. അവരുടെ ചിരികൾക്ക് ഇടയിലാണ് ഒരു
💬 Comments
View all comments