Chapter Title : റോക്കി [സാത്യകി]
മനസിലായില്ല. ഞാനൊരു ചോദ്യചിഹ്നം അങ്ങോട്ട് അയച്ചു. മറുപടി ആയി എന്റെ പൂച്ചക്കുട്ടി നൂനു എന്ന് റിപ്ലൈ വന്നു. ഓ അപ്പോൾ ഇതാണ് അവളുടെ പൂച്ചക്കുട്ടി. കോളേജിൽ അവൾ മിക്കപ്പോഴും ബിസ്കറ്റ് വാങ്ങി കൊടുക്കുന്ന, ആദ്യമായി ഞങ്ങൾ കണ്ടപ്പോൾ അവളുടെ പിറകെ ഓടി നടന്ന ആ പട്ടിക്കുട്ടിക്ക് ഇവൾ ഇട്ട പേര് ഈ പൂച്ചയെ ഓർത്തായിരുന്നു. അവളുടെപ്രൊഫൈൽ പിക്കിലും ഈ പൂച്ചയാണ്. അവൾ പിക് അയച്ചത് പൂച്ചയെ നോക്കാനാണ് കൈ നോക്കാനല്ല എന്ന് എനിക്ക് അപ്പോളാണ് കത്തിയത്. അവൾക്കത് മനസിലായി കാണില്ല. ഭാഗ്യം.
ക്ലാസ്സിൽ മിണ്ടാതെ ഇരിക്കുന്ന പ്രകൃതം ആണെങ്കിലും ചാറ്റ് ചെയ്യുമ്പോ അവൾ നല്ല ആക്റ്റീവ് ആയിരുന്നു. പരസ്പരം കുറെയൊക്കെ അന്ന് തന്നെ ഞങ്ങൾ മനസിലാക്കി. അവൾക്ക് അച്ഛനും അമ്മയും ഒന്നുമില്ല. നാട്ടിൽ അച്ഛന്റെ ചേട്ടന്റെ വീട്ടിലാണ് വളർന്നത് ഒക്കെ. അവൾ ഡാൻസും വയലിനുമൊക്കെ അറിയുന്ന ആൾ കൂടിയാണ്. എന്നെ പറ്റി ചോദിക്കാനും അവൾ മടിച്ചില്ല. വീട്ടിൽ അച്ഛൻ മാത്രം ഉള്ളു എന്നെ ഞാൻ അവളോട് പറഞ്ഞുള്ളു. ഞാൻ പ്രതീക്ഷിച്ചത് പോലെ എന്റെ അമ്മയെ പറ്റി അവൾ തിരക്കിയില്ല. ഏകദേശം പതിനൊന്നു മണി ആയപ്പോൾ പോകുവാ എന്ന് പറഞ്ഞു ഗുഡ് നൈറ്റ് പറഞ്ഞു അവൾ പോയി. കുറച്ചു നേരം കൂടി നിക്കാൻ പറഞ്ഞെങ്കിലും ഇനി പഠിക്കാൻ പോകുവാ എന്നാണ് അവൾ പറഞ്ഞത്. അതെന്തായാലും ശല്യപ്പെടുത്തണ്ട.
പിന്നീട് എല്ലാ ദിവസവും ഇത് തുടർന്നു. ഒമ്പത് മുതൽ പതിനൊന്നു വരെ ഞങ്ങൾ ചാറ്റ് ചെയ്യും. പണ്ട് വൊഡാഫോൺ "ഹാപ്പി ഹവർ " എന്നൊരു പദ്ധതി ഇറക്കിയിരുന്നു, വൈകിട്ട് ഒരു നിശ്ചിത
💬 Comments
View all comments