0%

Chapter Title : റോക്കി [സാത്യകി]

Author : സാത്യകി Read All Parts 21089

ചീപ്പാണ്. അതിൽ നിനക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടോ.. വെറുതെ ഈ ബിച്ചിന് വേണ്ടി നമ്മൾ തമ്മിൽ അടിയാകണ്ട.. റോക്കി ഭായ് ചെല്ല്..'

ലക്ഷ്മി കാർ ഗിയർ ഇട്ടു മുന്നോട്ടു എടുക്കാൻ ശ്രമിച്ചു. ഞാൻ പെട്ടന്ന് അവളുടെ സ്റ്റീറിങ് ൽ കയറി പിടിച്ചു

'ഞാൻ പറഞ്ഞു തീർന്നില്ലല്ലോ. അവൾ നാളെ കോളേജിൽ വരും. നിന്റെ കൺവെട്ടത്ത് പോലും അവൾ വരില്ല. പ്ലീസ് ആ ഫോട്ടോ ഒക്കെ കളയണം..'

എന്റെ പെട്ടന്നുള്ള പെരുമാറ്റം അവളിൽ അലോസരം ഉണ്ടാക്കി. എന്റെ കൈ സ്റ്റീറിംഗ് ൽ നിന്നും അവൾ തട്ടി മാറ്റി.

'താനിവിടുത്തെ വലിയ ദാദ ആയെന്ന് ഒരു വിചാരം ഉണ്ട്. അതങ്ങു കയ്യിൽ തന്നെ വച്ചാൽ മതി. ഇവിടെ ഒരു കൊല്ലം പോലും തികച്ചിട്ടില്ലല്ലോ..? ഈ കാര്യം പറഞ്ഞു ഇനിയും എന്നെ വെറുപ്പിച്ചാൽ ഞാൻ ഇനിയും ചീപ്പ് ആകും. അത് ചിലപ്പോ താങ്ങത്തില്ല..'

ഇന്ന് വരെ ഒരു നായിന്റെ മോളും എന്റെ കൈ തട്ടി മാറ്റി എന്നെ ഊശി ആക്കി ഇങ്ങനെ വർത്താനം പറഞ്ഞിട്ടില്ല. എന്റെ ഈഗോയിൽ വലിയൊരു മുറിവേൽപ്പിച്ചു കൊണ്ട് ലക്ഷ്മി അവളുടെ കാർ ഓടിച്ചു മുന്നോട്ടു പോയി. ഇഷാനിയോട് എന്ത് പറയണം എന്നറിയാതെ ഞാൻ കുഴങ്ങി. എന്റെ അവസ്‌ഥ അവൾക്ക് മനസിലായി

'ഞാൻ പറഞ്ഞത് അല്ലെ അവളോട് പറഞ്ഞിട്ട് കാര്യമില്ലെന്നു..'

'ഞാൻ കൃഷ്ണ വഴി ഒന്ന് സംസാരിപ്പിച്ചു നോക്കാം.. ചിലപ്പോൾ...'

'ചേട്ടാ ഒന്നും നടക്കില്ല. ആര് പറഞ്ഞാലും ഇവൾ കേൾക്കില്ല. എന്റെ കാര്യത്തിന് വേണ്ടി ഇനി ആരുടെയും കാൽ ചേട്ടൻ പിടിക്കേണ്ട..'

'നീ ഇങ്ങനെ തളരാതെ. ഞാൻ നിനക്ക് വാക്ക് തന്നതല്ലേ. ഇത് ഞാൻ സോൾവ് ആക്കും..'

'എങ്ങനെ.. ചേട്ടനോട് ഞാൻ എല്ലാം വിശദമായി പറഞ്ഞത് അല്ലെ..'

'എങ്ങനെ എന്ന് നീ അറിയണ്ട. നീ നാളെ കോളേജിൽ വരും. അതിനുള്ളത് ഞാൻ ചെയ്തോളാം..'

ആ ഒറ്റ വാക്കിന്റെ ഉറപ്പിന്മേൽ ഇഷാനി ചെറിയൊരു സമാധാനത്തോടെ വീട്ടിലേക്ക് പോയി. അർജുൻ ചേട്ടൻ ഏത് വിധേനയും കാര്യം നടത്തുമെന്നാണ് പറഞ്ഞത്. പക്ഷെ എങ്ങനെ എന്ന് എത്ര ആലോചിച്ചിട്ടും ഇഷാനിക്ക് മനസിലായില്ല. അന്നത്തെ രാത്രി അവൾ ഉറങ്ങിയില്ല. വല്ലാതെ മനസ്സ് പെരുത്ത് കയറുമ്പോൾ അവൾ അർജുനെ വിളിച്ചു. പക്ഷെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. പലതവണ വിളിച്ചിട്ടും അത് തന്നെ പറയുന്നു. രാഹുലിനെയും ആഷിക്കിനെയും വിളിച്ചു നോക്കിയിട്ടും അവർക്ക് അർജുൻ ചേട്ടന്റെ വിവരം ഒന്നും ഇല്ലായിരുന്നു. ആ രാത്രി ജീവിതത്തിലെ ഏറ്റവും വലിയ രാത്രി ആയി മാറുന്നതായി ഇഷാനിക്ക് തോന്നി. വെളുപ്പിന് അതിരാവിലെ ഇഷാനിയുടെ കണ്ണുകളിൽ ചെറുതായ് ഉറക്കം വരാൻ തുടങ്ങിയ സമയത്തു അർജുന്റെ കോൾ വന്നു. പറഞ്ഞത് മുഴുവൻ ക്ലിയർ ആയില്ല എങ്കിലും കോളേജിൽ വരണം എന്ന് അർജുൻ പറഞ്ഞത്

💬 Comments

View all comments