0%

Chapter Title : റോക്കി [സാത്യകി]

Author : സാത്യകി Read All Parts 192.2K

കൊണ്ടാകണം ഗ്രൗണ്ടിൽ കളിച്ചോണ്ട് നിന്നവർ വെറുതെ എനിക്ക് വേണ്ടി കയ്യടിച്ചു.. ഞാൻ ബോൾ അവർക്ക് നേരെ എറിഞ്ഞു കൊടുത്തു.. വേദന വീണ്ടും കൂടി വരുന്നു.. ബോൾ വല്ല കാട്ടിലും എറിഞ്ഞാൽ മതിയായിരുന്നു എന്നെനിക്ക് തോന്നി. ഈ പറിക്കറ്റ് മൈര്കളെ ഇനി ഗ്രൗണ്ടിൽ ഇറക്കരുത് എന്ന് ഞാൻ മനസ്സിൽ കരുതി. കോപ്പ് വേദന സഹിക്കാനും വയ്യ.. അതിനിടയിൽ ഇഷാനി എന്റെ ക്യാച്ച് നെ പറ്റിയോ അവൾ പേടിച്ചു പോയതിനെ പറ്റിയോ ഒക്കെ എന്നോട് പറഞ്ഞു. ഞാൻ അതൊന്നും ശ്രദ്ധിച്ചില്ല. എന്റെ മോതിരവിരലിലേ വേദനയിൽ മാത്രം ആയിരുന്നു എന്റെ ശ്രദ്ധ പോയത്. അത് അവൾക്കും മനസിലായി

'കൈ എന്താ കുടയുന്നത്..? ബോൾ കൊണ്ട് നൊന്തോ?

'ആ.. പെട്ടന്ന് പിടിച്ചത് കൊണ്ട് വിരൽ മടിഞ്ഞ പോലെ തോന്നുന്നു '

പെട്ടന്ന് കുടഞ്ഞോണ്ട് ഇരുന്ന എന്റെ കൈ പിടിച്ചു അവൾ വിരൽ പരിശോധിച്ചു. 'അയ്യോ ഇത് നീര് വച്ചു വരുന്നുണ്ടല്ലോ'

'സ്റ്റിച്ച് ബോൾ അല്ലെ.. അതിന്റെയാ..'

'ഹോസ്പിറ്റലിൽ കാണിക്കണം. നല്ല വേദന ഉണ്ടോ?

കൈക്ക് വേദന ഉണ്ടെങ്കിലും അവളോട് ഇല്ലെന്ന് ഞാൻ കള്ളം പറഞ്ഞു 'ഓ ഇതൊക്കെ ഹോസ്പിറ്റലിൽ പോകണ്ട കാര്യം ഒന്നുമില്ല. കളിക്കിടക്ക് ഇതൊക്കെ പറ്റാറുള്ളതാ.. കാര്യം ആക്കണ്ട '

ഞാൻ പറഞ്ഞത് ഗൗനിക്കാതെ അവൾ പതിയെ എന്റെ വിരലിൽ തൊട്ട് വലിച്ചു.. വേദന കൊണ്ട് അക്ഷരമാലയിലെ അധികം ഉപയോഗമില്ലാത്ത 'ഔ' എന്റെ നാവിൽ നിന്ന് വീണു.

'ഇതാണോ വേദന ഇല്ലെന്ന് പറഞ്ഞത്. മര്യാദക്ക് ഹോസ്പിറ്റലിൽ പൊക്കോണം ' അവൾ എന്നോട് കുറച്ചു അധികാരത്തിൽ പറഞ്ഞു

'ഇപ്പൊ വേദന ഉണ്ടെന്നേ ഉള്ളു.

💬 Comments

View all comments