0%

Chapter Title : റോക്കി [സാത്യകി]

Author : സാത്യകി Read All Parts 192.4K

കുറച്ചു കഴിഞ്ഞു അത് ശരിയാകുമെന്നെ.. വാ പോകാം ' എന്റെ കൈ അവളുടെ കയ്യിൽ നിന്ന് വിടുവിച്ചു കൊണ്ട് ഞാൻ മുന്നോട്ടു നടന്നു. ഞാൻ ബൈക്ക്നടുത്തു നടന്നെത്തി അതിൽ കയറി 'ഈ കൈ വച്ചു എങ്ങനെ ബൈക്ക് ഓടിക്കും? അവൾ അത്ഭുതത്തോടെ എന്നോട് ചോദിച്ചു

'അതൊക്കെ ഓടിക്കാം. ഈ വിരലിൽ മാത്രേ വേദന ഉള്ളല്ലോ. ബാക്കി വിരൽ വച്ചു ഓടിക്കാം. അല്ലേൽ ബാക്ക് ബ്രേക്ക്‌ മാത്രം വച്ചു ഓടിക്കാം ' ഞാൻ ബൈക്ക് സ്റ്റാർട്ട്‌ ആക്കാൻ തുടങ്ങുന്നതിനു മുന്നേ അവൾ കീ ഊരി എടുത്തു.

'അത് വേണ്ട. ആദ്യം ഹോസ്പിറ്റലിൽ പോ. ബൈക്ക് ഇങ്ങനെ ഓടിക്കണ്ട.'

'നീ കളിക്കാതെ ചാവി താ.. എനിക്ക് ഹോസ്പിറ്റലിൽ പോകാനുള്ള പ്രശ്നം ഒന്നുമില്ല '

'കഷ്ടം ഉണ്ട്. ഈ കൈ വച്ചു ബൈക്ക് ഓടിക്കല്ലേ.. വാ ഞാനും വരാം ഹോസ്പിറ്റലിൽ ' അവളുടെ സ്വരം ഒരു അപേക്ഷയിലേക്ക് എത്തിയിരുന്നു. ഞാൻ എന്നിട്ടും കൂട്ടാക്കാതെ ഇരുന്നപ്പോൾ അവൾ എന്റെ കൈ പിടിച്ചു ബൈക്കിൽ നിന്ന് ഇറക്കി. അത് പോലെ തന്നെ എന്റെ പരിക്ക് പറ്റാത്ത കയ്യും വലിച്ചോണ്ട് അവൾ എന്നെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് നടന്നു. കോളേജ് വിട്ടിരുന്നു എങ്കിലും വഴിയിൽ ഒക്കെ പിള്ളേർ പലരും നിൽപ്പുണ്ടായിരുന്നു. ഇവളെന്നെയും വലിച്ചു കൊണ്ട് പോകുന്ന കാഴ്ച അവരിൽ പലരും എന്തോ വലിയ കാര്യം എന്നോണം നോക്കുന്നത് ഞാൻ അറിഞ്ഞു. എന്ത് കൊണ്ടോ അവരൊക്കെ ശ്രദ്ധിക്കുന്നത് ഇപ്പൊ ഇഷാനിയെ ബുദ്ധിമുട്ടിക്കുന്നില്ലായിരുന്നു.. ഹോസ്പിറ്റലിൽ വന്നാൽ അവൾക്ക് കടയിൽ പോകാൻ താമസിക്കും എന്നും ഞാൻ തനിയെ ഹോസ്പിറ്റലിൽ പൊക്കോളാം എന്ന്

💬 Comments

View all comments