0%

Chapter Title : റോക്കി [സാത്യകി]

Author : സാത്യകി Read All Parts 192.4K

വാക്ക് കൊടുത്തിട്ടും അവളെന്നെ വിശ്വസിച്ചില്ല. ഒരു ഓട്ടോക്ക് കൈ കാണിച്ചു നിർത്തി ഹോസ്പിറ്റലിൽ കൊണ്ട് പോയി ഡ്രസ്സ്‌ ചെയ്യുന്ന വരെ അവളെ അനുസരിക്കുക അല്ലാതെ എനിക്ക് വേറെ വഴി ഉണ്ടായിരുന്നില്ല. തിരിച്ചു വീട്ടിലേക്ക് ഓട്ടോയിലാണ് പോയത്. ആ കൂട്ടത്തിൽ അവളെ ഞാൻ ബുക്ക്‌ ഷോപ്പിൽ ഇറക്കി വിട്ടു. ബൈക്ക് കോളേജിൽ തന്നെ ഇരുന്നു

പിറ്റേന്ന് മുതൽ രാഹുൽ ആയിരുന്നു എന്റെ സാരഥി. കൈ ശരിയാകുന്നത് വരെ ബൈക്ക് അവന്റെ കയ്യിലായിരുന്നു ഫുൾ ടൈം. കൈ വിരലിൽ ചെറിയ വച്ചു കെട്ടായി വന്ന ആദ്യദിവസം തന്നെ എല്ലാവരും എന്താണ് കാര്യം എന്നൊക്കെ തിരക്കി. ഇഷാനി കൂടെയുള്ള കാര്യം മറച്ചു വച്ചാണ് ഞാൻ അവരോട് ഒക്കെ നടന്നത് പറഞ്ഞത്. അവരിൽ പലരും പക്ഷെ അവൾ എന്റെ കൂടെ ഉണ്ടായിരുന്നു എന്നത് അറിഞ്ഞിരുന്നു എന്ന് തോന്നി. ക്ലാസ്സിൽ വന്നു ഏറ്റവും പിറകിലെ എന്റെ സ്‌ഥാനത്തു വന്നു ഇരുന്നപ്പോ അസാധാരണമായി ഒന്ന് സംഭവിച്ചു. ഇഷാനി വന്നു എന്റെ അരികിൽ ഇരുന്നു. ഇരുന്നു എന്ന് മാത്രം അല്ല എന്റെ കൈ എടുത്തു അവളുടെ കയ്യിൽ വച്ചു വിരലിനു വേദന കുറവുണ്ടോ എന്ന് ചോദിച്ചു. എന്റെയൊപ്പം ഇരിക്കുന്ന ആഷിക്കും രാഹുലുമൊഴിച്ചു ക്ലാസ്സിൽ ഇരുന്ന ബാക്കി മുഴുവൻ കുട്ടികളും എന്നെയും ഇഷാനിയെയും അന്തം വിട്ടു നോക്കി. ലാബിൽ ഞങ്ങൾ ഒരുമിച്ചായിരുന്നു എങ്കിലും അപ്പോഴൊന്നും ഞങ്ങൾ ഇത്രയും അടുത്തിടപഴകി ഇവരാരും ഞങ്ങളെ കണ്ടിട്ടില്ല. അവരിൽ പലരും എന്തെക്കെയോ പരസ്പരം പിറുപിറുക്കുന്നുണ്ടായിരുന്നു. എന്നാൽ ഇഷാനി അതൊന്നും ശ്രദ്ധിക്കുന്നില്ല എന്ന് എനിക്ക് തോന്നി. മുമ്പായിരുന്നു എങ്കിൽ എല്ലാവരുടെയും മുന്നിൽ എന്റെയൊപ്പം നടക്കാനും

💬 Comments

View all comments