Chapter Title : റോക്കി [സാത്യകി]
എന്നെ നോക്കി ചിരിക്കാനും ഒക്കെ പേടിച്ച അവൾ ഒരു കൂസലുമില്ലാതെ എന്റെ തോളുരുമ്മി ഇരുന്നു. അവൾടെ ദേഹത്ത് കൊള്ളേണ്ട പന്ത് പിടിച്ചത് കൊണ്ട് കൈ മടിഞ്ഞത് കൊണ്ട് ആകണം അവൾ അതൊന്നും ഗൗനിക്കാതെ എന്റെയൊപ്പം വന്നിരുന്നത്. എന്തായാലും ചുറ്റുമുള്ളവരുടെ നോട്ടം അവളെ അലട്ടിയില്ല എങ്കിലും ഇപ്പൊ എനിക്ക് അസഹ്യമാകാൻ തുടങ്ങിയിരുന്നു. ഞാൻ അത് ഇഷാനിയോട് തന്നെ പങ്ക് വച്ചു
'എന്ത് എല്ലാവരും നമ്മളെ തന്നെ ഇങ്ങനെ നോക്കുന്നത്. നീ ആദ്യമായ് ആരോടെങ്കിലും കേറി മിണ്ടുന്ന കണ്ടുള്ള അത്ഭുതം കൊണ്ടാണോ?
'ഹേയ് അത് അതൊന്നുമല്ല.. അവരൊക്കെ പറഞ്ഞു നടന്ന പലതും സത്യം ആണെന്ന് അവർക്കിപ്പോ തോന്നുന്നുണ്ടാവും '
'അവർ പറഞ്ഞു നടന്നെന്നോ? എന്താ അത്? എനിക്ക് അവൾ പറഞ്ഞത് മനസിലായില്ല. ആദ്യം ഒന്ന് പറയാൻ മടിച്ചെങ്കിലും അവൾ എന്നോടത് പറഞ്ഞു
'ഞാൻ ചേട്ടനെ വളക്കാൻ നോക്കുന്നു എന്ന്..! എന്റെ മുഖത്ത് നോക്കാതെ വിരലിലെ ഡ്രസിങ്ൽ കൈ തലോടി അവൾ പറഞ്ഞു. എനിക്ക് സത്യത്തിൽ അത്ഭുതവും ചിരിയും ഒരുമിച്ചു വന്നു. 'അതെന്ത് അവർ അങ്ങനെ ഒക്കെ പറയുന്നെ. ഞാൻ ഇവിടെ എല്ലാവരോടും കമ്പനി ഉള്ളതല്ലേ. പിന്നെയും കുറച്ചു മിണ്ടുന്നതു നിന്നോടാണ് കോളേജിൽ വച്ചു. ഈ വളക്കൽ എന്ത് ഉദ്ദേശത്തിൽ ആണ് പറയുന്നത് '
'എന്തെങ്കിലും ഉണ്ടായിട്ടാണോ ഇവരൊക്കെ ഓരോന്ന് പറഞ്ഞു നടക്കുന്നത് ' എന്തോ അർഥം വച്ച രീതിയിൽ അവൾ എന്റെ മുഖത്ത് നോക്കി പറഞ്ഞു. കുറച്ചു നേരം കൂടി എന്റെയൊപ്പം ഇരുന്നിട്ട് അവൾ തിരിച്ചു സ്വസ്‌ഥാനത്തേക്ക് പോയി. എങ്കിലും അപ്പോളും എനിക്കവളുടെ ഗന്ധം അവിടെ നിന്ന് വിട്ടു പോയത്
💬 Comments
View all comments