0%

Chapter Title : റോക്കി [സാത്യകി]

Author : സാത്യകി Read All Parts 192.5K

എന്നോട് സത്യസന്ധമായി ഇഷാനിയെ പറ്റി തിരക്കിയത് ശ്രുതി മാത്രമാണ്. 'നിങ്ങൾ തമ്മിൽ റിലേഷൻ ആകുന്നു എന്നൊക്കെയാണ് ഇവിടെ പറയുന്നത്. പലരും പലതാണു പറയുന്നത്. ചിലതൊക്കെ കേട്ട് എനിക്ക് തന്നെ ദേഷ്യം വന്നു '

'അതെന്തൊക്കെയാ പറ ' ഞാൻ കേട്ട കാര്യങ്ങൾ എല്ലാം ശ്രുതിയെ കൊണ്ട് പറയിച്ചു

'മിക്കവരും പറയുന്നത് അവൾ ചേട്ടനെ വളക്കാൻ നോക്കുന്നു എന്നാണ്. ഞാൻ ആണേൽ ഇന്നാണ് നിങ്ങൾ ശരിക്കും മിണ്ടി കാണുന്നത് തന്നെ. ഈ കഥ ഒക്കെ എങ്ങനെ ഉണ്ടാക്കുന്നോ..? പിന്നെ വേറെ ചിലരുണ്ട് അതിലും മോശം പറഞ്ഞു ഉണ്ടാക്കും ' അത്രയും പറഞ്ഞിട്ട് ശ്രുതി നിർത്തി

'അതെന്താണ് എന്ന് കൂടി പറ '

'അത് ഞാൻ പറയില്ല. എനിക്ക് ചേട്ടനോട് അത് പറയാൻ പറ്റില്ല. പറഞ്ഞ ആൾക്ക് ഞാൻ നല്ലത് കൊടുത്തിട്ടുണ്ട് തിരിച്ചു. അത് പോരെ '

'നീ പറയടി. ഞാൻ അല്ലെ ചോദിക്കുന്നെ '

'ചേട്ടനെ എനിക്കറിയാം.. അവരോട് പോയി വെറുതെ വഴക്ക് ഉണ്ടാക്കും.. ഇത് പിന്നെയും ആളുകൾ പറഞ്ഞും നടക്കും.. പറഞ്ഞ ആൾ ആരാണെന്നു പറയില്ല.. പറഞ്ഞത് പറയാം..' കുറച്ചു ബുദ്ധിമുട്ടി തപ്പി തടവി അവൾ മുഴുവൻ ഒടുക്കം പറഞ്ഞു ' ചേട്ടൻ അവളെ വേറെ രീതിയിൽ ആണ് കണ്ടിരിക്കുന്നത്... അതിനാണ് ചേട്ടൻ അടുക്കുന്നത്... ചേട്ടന്റെ ഉദ്ദേശം അത് മാത്രമാണ്.... അങ്ങനെ ഒക്കെ...' ശ്രുതിയുടെ മുഖം വല്ലാണ്ട് ആയി അത് പറയുമ്പോ.. കേട്ടിട്ട് എനിക്ക് തന്നെ ഒരു വല്ലായ്മ തോന്നി. അതൊരിക്കലും എന്നെ ഓർത്തിട്ടല്ല. ഞാൻ ഒരു കൂത്താടി മൈരൻ ആണെന്ന് ഞാൻ തന്നെ സമ്മതിച്ചു കൊടുക്കുന്ന

💬 Comments

View all comments