Chapter Title : റോക്കി [സാത്യകി]
മടിപിടിച്ചു ഇരിക്കരുത്. നിങ്ങളെ നമ്മൾ കോളേജ് ടീമിൽ ഇറക്കാൻ പ്ലാൻ ഉണ്ട് '
'എന്നെ ഒന്നും ഇറക്കാതെ നീ നല്ല പോലെ കളിക്കുന്ന പിള്ളേരെ ഇറക്കാൻ നോക്ക്.'
'നിങ്ങൾ അടിപൊളി കളിയായ കൊണ്ടല്ലേ ഇറക്കാം എന്ന് പറഞ്ഞത്. ഇത്തവണ എങ്കിലും നമുക്ക് യൂണിവേഴ്സിറ്റി കപ്പ് അടിക്കണം '
'കപ്പ് അടിക്കണം എങ്കിൽ നീ ഫ്രണ്ട്ഷിപ്പ് മാറ്റി നല്ലപോലെ കളിക്കുന്നവരെ ഇറക്കണം. രാഹുൽ പോലെ മിഡ് കണ്ട്രോൾ ചെയ്തു കളിക്കുന്ന ആരെങ്കിലും ഇപ്പോളത്തെ ടീമിൽ ഉണ്ടോ..? എന്നിട്ട് കളി വരുമ്പോ അവൻ സബ് ' ഞാൻ സീരിയസ് ആയാണ് പറഞ്ഞത്. അത് ഫൈസിക്കും പിടികിട്ടി.
'എടാ അവന്റെ പൊസിഷൻ നിഖിൽ അല്ലെ കളിക്കുന്നെ. അത്കൊണ്ടാണ് അവൻ സബ് ആകുന്നത്. അവൻ കിണ്ണൻ പ്ലയെർ ആണെന്ന് എനിക്കറിയില്ലേ '
'നിഖിൽ ആണോ അവനാണോ ബെറ്റർ എന്ന് നിനക്ക് തോന്നിയിട്ടുള്ളത്. സീനിയർ ആയത് കൊണ്ടും കുറച്ചു പ്രമുഖൻ ആയത് കൊണ്ടുമല്ലേ നീ രാഹുലിന് പകരം അവനെ ടീമിൽ ഇടുന്നത് '
'എടാ ഞാൻ ഒറ്റക്ക് ഒന്നുമല്ല ടീമിടുന്നത്. പിന്നെ അവൻ ലാസ്റ്റ് ഇയർ അല്ലെ. രാഹുലിന് ഒരു വർഷം കൂടി ഇല്ലേ.'
'അപ്പൊ നീ കളിക്കുന്നത് യൂണിവേഴ്സിറ്റി കപ്പിന് വേണ്ടിയല്ല.. നിഖിലിന് ഫെയർവെല് മാച്ച് ആയിരിക്കും ' ഞാൻ ഇരിക്കുന്നിടത്ത് നിന്ന് എഴുന്നേറ്റ്. അവസാനം ആയപ്പോൾ ഞാൻ മുഷിഞ്ഞു എന്ന് ഫൈസിക്ക് മനസിലായി.
'നീ പിണങ്ങാതെ അവന്റെ കാര്യത്തിൽ തീരുമാനം ഉണ്ടാക്കാം '
'നീ എനിക്ക് വേണ്ടി അവനെ ടീമിൽ കയറ്റണ്ട.. നമ്മുടെ ടീമിന് എന്താണോ ബെസ്റ്റ് അത് ചെയ്യ്. അതിന്
💬 Comments
View all comments