Chapter Title : റോക്കി [സാത്യകി]
അപ്പൊ ഞങ്ങൾക്ക് രണ്ടാൾക്കും മനസിലാക്കാൻ സാധിച്ചില്ല. ഞങ്ങളുടെ വർത്താനത്തിന് ഇടയിലേക്ക് ഫൈസി പെട്ടന്ന് കടന്ന് വന്നു. പ്രാക്ടീസ് നായി ഗ്രൗണ്ടിലേക്ക് വരുന്ന വഴി എന്നെ കണ്ടു അവിടേക്ക് വന്നതാണ്
'അല്ല ഇത് നമ്മുടെ കൊറോണ ചേച്ചി അല്ലെ. മാസ്ക് ഒക്കെ ഊരി കളഞ്ഞോ? ഫൈസി വന്ന ഉടൻ ഇഷാനിയോട് ആണ് സംസാരിച്ചത്. അവൾ ചെറുതായ് ഒന്ന് അസ്വസ്‌ഥയായി. എന്നോട് പൂർണമായും അടുത്ത് തുടങ്ങി എങ്കിലും ഇപ്പോളും മറ്റുള്ളവരോട് അവൾക്ക് ഒരു പേടിയും അകൽച്ചയും ഒക്കെ ഉണ്ടായിരുന്നു. ആഷിക്കും രാഹുലുമാണ് അവൾ ഇതിനിടക്ക് കുറച്ചെങ്കിലും അടുത്തു എന്ന് തോന്നിയവർ. അവൾ മറുപടി ഒന്നും കൊടുക്കാതെ ആയപ്പോൾ ഞാൻ തന്നെ അവൾക്ക് വേണ്ടി സംസാരിച്ചു
'അതൊക്കെ ഊരി ദൂരെ എറിഞ്ഞു '
'ഇഷാനി എന്നാ ഒന്നും മിണ്ടാത്തത്. ഞാൻ അന്ന് ചൂടായത് ഓർത്തു ഇപ്പോളും പിണക്കം ആണോ? ഫൈസി തന്റെ പേര് ഓർമിച്ചത് ഇഷാനിയെ ഞെട്ടിച്ചു. അന്നത്തെ ഞങ്ങളുടെ ചൂടാകൽ നാടകത്തിനു ശേഷം അവർ ഇപ്പോളാണ് തമ്മിൽ കാണുന്നത്. ഫൈസി എന്റെ സുഹൃത്തായ കൊണ്ട് ഞാൻ പറഞ്ഞു അറിവ് ആയെന്ന് ഇഷാനി കരുതി കാണും. 'പിണക്കം ഒന്നുമില്ല ' ഇഷാനി പതിഞ്ഞ സ്വരത്തിൽ മറുപടി കൊടുത്തു. കുറച്ചു ദിവസം കൂടി ഇപ്പോളാണ് അവളുടെ പതിഞ്ഞ ശബ്ദം കേൾക്കുന്നത്.ഇത്രയും ദിവസം അവളെന്നോട് സാധാരണ രീതിയിൽ ആയിരുന്നു സംസാരിച്ചു കൊണ്ടിരുന്നത്. ഇഷാനിയിൽ നിന്നും ഫൈസി എന്റെ വിരലിലേക്ക് ശ്രദ്ധ പതിപ്പിച്ചു. 'റോക്കി ഭായ് ഇതിത് വരെ ഉണങ്ങിയില്ലേ. വാ നമുക്കൊരു റൗണ്ട് ഇറങ്ങാം '
'രണ്ട് ദിവസം കഴിയട്ടെ '
'ദേ ഇങ്ങനെ
💬 Comments
View all comments