0%

Chapter Title : റോക്കി [സാത്യകി]

Author : സാത്യകി Read All Parts 193.7K

ക്ലാസ്സ്‌ ഇല്ലേ ലാസ്റ്റ് പീരീഡ്? ഞാൻ തിരിഞ്ഞു നോക്കാതെ അവളോട് ചോദിച്ചു. തിരിഞ്ഞു നോക്കാതെ ഞാൻ എങ്ങനെ അവളെ കണ്ടു പിടിച്ചെന്ന് ഓർത്ത് അവൾക്ക് അത്ഭുതം തോന്നി കാണണം.

'എന്നെ എങ്ങനെ കണ്ടു. ഞാൻ വരുന്നത്..? പുറകിലൂടെ വന്നു പേടിപ്പിക്കാം എന്ന് കരുതിയതാ ' അവൾ ഒരു കൊച്ചു കുട്ടിയുടെ നിരാശയോടെ പറഞ്ഞു

'ഞാൻ കണ്ടില്ല.. നീ വരുന്ന ശബ്ദം കേട്ടു '

'പക്ഷെ അത് ഞാനാണെന്ന് എങ്ങനെ മനസിലായി. ക്ലാസ്സ്‌ ഇല്ലാഞ്ഞ കാര്യം അറിയില്ലല്ലോ ചേട്ടന് '

'നീ അമ്പത് മീറ്റർ ദൂരെ നിന്നാലും നിന്റെ സ്പ്രേയുടെ സ്മെൽ എനിക്ക് കിട്ടും '

'സ്പ്രേയോ..? അതിന് ഞാൻ സ്പ്രേ ഒന്നും അടിക്കാറില്ലല്ലോ..? ഇഷാനി ഒന്നും മനസിലാകാത്ത പോലെ എന്നോട് ചോദിച്ചു

'നീ സ്പ്രേ അടിച്ചിട്ടില്ലേ. സത്യം പറ '

'സത്യം ഞാൻ അടിച്ചിട്ടില്ല..!

'എങ്കിൽ വല്ല അത്തറും ഉണ്ടോ..? ഹെയർ ജെൽ..? അതോ തുണി മുക്കുന്ന ഡീറ്റെർജന്റ് വല്ലതും '

'അതൊന്നും ഇല്ല ചേട്ടന് തോന്നിയതാ '

'അല്ലന്നേ.. നീ അടിത്തിരിക്കുമ്പോ എനിക്ക് ആ സ്മെൽ കിട്ടാറുണ്ട്. അതല്ലേ നിന്നെ കാണാതെ നീ വരുന്നത് ഞാൻ അറിഞ്ഞേ '

'ഞാൻ ഇതൊന്നും യൂസ് ചെയ്യാറില്ല പിന്നെ എങ്ങനെ ആ..? ഇനി വിയർത്തിട്ട് നാറുന്ന വല്ലോം ആണോ ' ഇഷാനി ഒരു വല്ലായ്മയോടെ കൈ പൊക്കി വിയർപ്പ് ഉണ്ടോ എന്ന് നോക്കി

'എന്റെടി അതൊന്നും അല്ല. നല്ല സ്മെൽ ആയോണ്ടല്ലേ സ്പ്രേ ആണോന്ന് ചോദിച്ചത്.. പിന്നെ അതിനി എന്ത് തേങ്ങ ആണോ..?

എന്തായാലും ആ ഗന്ധത്തിന്റെ ഉറവിടം

💬 Comments

View all comments