0%

Chapter Title : റോക്കി [സാത്യകി]

Author : സാത്യകി Read All Parts 193.7K

പറഞ്ഞത്. ക്ലാസ്സിൽ ഏറ്റവും സൗന്ദര്യം ഉള്ള രണ്ട് പേര് തമ്മിൽ ഉള്ള പ്രശ്നം ആണ് സൗന്ദര്യപ്രശ്നം എന്നാണ് അവൻ പറഞ്ഞത്. മൈരൻ ചില സമയം സർക്കാസം ആണോ സീരിയസ് ആണോ എന്ന് ആർക്കും നിർവചിക്കാൻ കഴിയില്ല.

മൂന്നാല് ദിവസം ആ കൈ വച്ചു എഴുതാൻ കഴിയാഞ്ഞത് കൊണ്ട് ഇഷാനി തന്നെ ആണ് അന്നെല്ലാം എന്റെ നോട്ട് കംപ്ലീറ്റ് ആക്കി തന്നത്. അപ്പൊ തൊട്ടു കൃഷ്ണ എന്റെ അടുത്ത് അധികം വരാതെയും ആയി. ഇടക്കൊക്കെ ഞാനും ഇഷാനിയും എല്ലാവരിൽ നിന്നും മാറി ലൈബ്രറിയിലോ ഡിപ്പാർട്മെന്റ്ന് മുകളിലത്തെ ഒഴിഞ്ഞ റൂമിലോ ഒക്കെ പോയിരിക്കും. ക്ലാസ്സ് കട്ട്‌ ചെയ്തു അവൾ അധികം നടക്കാറില്ല. അതോണ്ട് തന്നെ ഫ്രീ പീരീഡ് കിട്ടുമ്പോൾ മാത്രമേ അവൾ അവിടെയൊക്കെ പോയി ഇരിക്കൂ. ഞാൻ ആണെങ്കിൽ അവളുടെ ഒപ്പം കൂടിയിട്ട് ക്ലാസ്സ്‌ കട്ട്‌ ചെയ്യുന്നത് തന്നെ നിർത്തിയ പോലെ ആയിരുന്നു. ഞാൻ ആകെ കട്ട്‌ ചെയ്തിരുന്നത് ഞാനും ഇഷാനിയും ഒരുമിച്ച് അല്ലാത്ത സെക്കന്റ്‌ ലാംഗ്വേജ് ക്ലാസ്സ്‌ ആണ്. അന്ന് അവസാന പീരീഡ് സെക്കന്റ്‌ ലാംഗ്വേജ് കേറാതെ ഞാൻ ഗ്രൗണ്ടിന് അടുത്തുള്ള വാകമരച്ചോട്ടിൽ ഇരുന്നു. ഫുട്ബോൾ പ്രാക്ടീസ് നായി പിള്ളേർ വരുന്നതേ ഉള്ളു. അവിടെ ഇരുന്നാൽ നല്ല കാറ്റും കൊണ്ട് കളിയും കാണാം. ഗ്രൗണ്ടിലെ ഹരിതാഭ ആസ്വദിച്ചിരിക്കുമ്പോൾ പിന്നിലൂടെ ആരോ പതിയെ വരുന്ന കാൽപെരുമാറ്റം ഞാൻ കേട്ടു. ആരോ വരുന്നു എന്ന് ചെവി ആണ് അടയാളം തന്നത് എങ്കിൽ ആരാണ് വരുന്നത് എന്ന് മൂക്കാണ് എനിക്ക് മനസിലാക്കി തന്നത്. കാറ്റിനൊപ്പം വന്ന സുഗന്ധത്തിന് ഇഷാനിയുടെ സ്പ്രേയുടെ മണമായിരുന്നു.

'നിനക്ക്

💬 Comments

View all comments