Chapter Title : റോക്കി [സാത്യകി]
എഴുതിയിരുന്നില്ല. അത് മുഴുവൻ എഴുതി തരാം എന്ന് പറഞ്ഞാണ് അവൾ വന്നത്. ഞാൻ വേണ്ട എന്ന് വിലക്കിയിട്ടും അവൾ ചെവിക്കൊണ്ടില്ല 'ഇതിലേതാ അഞ്ജലി മിസ്സിന്റെ നോട്ട്?
'ദേ ഇത് ' ഞാൻ ഒരു ബുക്ക് എടുത്തു അവൾക്ക് കാണിച്ചു കൊടുത്തു
'അപ്പൊ രേണു മിസ്സിന്റെയോ?
'അത് ഇതിന്റെ ബാക്കിൽ ആണ് എഴുതുന്നത് ' ആകെയുള്ള രണ്ട് മൂന്ന് ബുക്കിൽ എവിടെയൊക്കെ ആണ് ഞാൻ എല്ലാ നോട്ടും കൊള്ളിക്കുന്നത് എന്ന് കണ്ടു അവൾ അന്തം വിട്ടു. 'സെക്കന്റ് ലാംഗ്വേജ് ഞാൻ വേറെയല്ലേ. അതിന്റെ നോട്ട് എന്റെ കയ്യിൽ ഇല്ല. അതാരുടെ എങ്കിലും കയ്യിൽ നിന്ന് വാങ്ങി തന്നാൽ ഞാൻ എഴുതി തന്നോളാം '
'അത് കുഴപ്പമില്ല. ഇന്ന് എഴുതിപ്പിച്ചില്ല ' സത്യത്തിൽ ഞാൻ ആ ക്ലാസിൽ കയറിയില്ലായിരുന്നു. 'അഥവാ ഉണ്ടെങ്കിൽ തന്നെ അത് ഞാൻ കൃഷ്ണയേ കൊണ്ട് എഴുതിച്ചോളാം' ഞാനും കൃഷ്ണയും സെക്കന്റ് ലാംഗ്വേജ് ഒരുമിച്ചാണ്. കൃഷ്ണ എന്ന് കേട്ടതും തിളങ്ങി നിന്ന ഇഷാനിയുടെ മുഖം വാടിയ പൂവ് പോലെ ആയി. ഒരു മൂളൽ മാത്രം എനിക്ക് മറുപടി ആയി കിട്ടി. എന്റെ ബുക്ക് എല്ലാം അവളുടെ ബാഗിൽ ആക്കി അവൾ ഒന്നും മിണ്ടാതെ ക്ലാസ്സിൽ നിന്നും പുറത്തേക്ക് പോയി. അപ്പൊ ഇഷാനിയുടെ പേര് പറയുമ്പോ കൃഷ്ണ മുഖം വീർപ്പിക്കുന്നത് മാത്രം അല്ല തിരിച്ചു കൃഷ്ണയുടെ പേര് പറയുമ്പോ ഇഷാനിയും മുഖം വീർപ്പിക്കും. അത്രക്ക് കുരു പൊട്ടാൻ ഇവർക്കിടയിൽ എന്താണ് വിഷയം ഉണ്ടായിരിക്കുക എന്ന് ഞാൻ ആലോചിച്ചു. ഇനി വല്ല സൗന്ദര്യപ്രശ്നവും ആകും എന്ന് ആഷിക്ക് ആണ് എന്നോട്
💬 Comments
View all comments