Chapter Title : റോക്കി [സാത്യകി]
അതിനവൾ തന്ന ഉത്തരം എന്നെ വല്ലാതെ വിഷമിപ്പിച്ചു
'എല്ലായ്‌പോഴും ഒറ്റക്ക് നടക്കാനും ആരോടും അടുപ്പം കാണിക്കാതെ നടക്കാനും ഒന്നും ഞാൻ ആഗ്രഹിച്ചിരുന്നില്ല. ഇവിടെ വന്നു ചേർന്ന സമയത്ത് എനിക്കും കുറച്ചു സൗഹൃദങ്ങൾ ഒക്കെ ഉണ്ടായിരുന്നു. പക്ഷെ പതിയെ അതൊക്കെ എനിക്ക് നഷ്ടമായി.. എനിക്ക് ഇവിടെ നല്ല ചീത്തപ്പേരു വന്നു.. ഞാനുമായി ബന്ധപ്പെട്ട എല്ലാമായും ആ ചീത്തപ്പേരു സഞ്ചരിച്ചു. ചേട്ടന് അറിയാമോ എന്നോട് ഇത്തിരി കെയർ കാണിച്ച ഒരു സാറുമായി ചേർത്ത് വരെ ഇവിടെ കഥ വന്നിട്ടുണ്ട്. ശ്രുതി ഒക്കെ നല്ല കുട്ടിയാണ്. ആരും ഇല്ലാത്ത സമയത്തൊക്കെ എന്റെ അടുത്ത് വരാൻ ശ്രമിച്ചിട്ടുണ്ട്. അവളുടെ കൂടെ നടക്കാഞ്ഞതും ഇരിക്കാഞ്ഞതും എല്ലാം എന്റെ ചീത്തപ്പേരിന്റെ പങ്ക് അവൾക്ക് കൂടി കിട്ടണ്ട എന്ന് കരുതി ആണ്..'
അത് പറയുമ്പോ അവളുടെ ശബ്ദം ചെറുതായി ഇടറിയ പോലെ ഉണ്ടായിരുന്നു
'നമ്മളെ പറ്റി ഒക്കെ ഇവിടെ എന്തൊക്കെ കഥകൾ പറഞ്ഞു നടക്കുന്നുണ്ടാകും എന്ന് ചേട്ടന് വല്ല അറിവുമുണ്ടോ..?
'എനിക്കത് ഒരു വിഷയമല്ല. നീയീ പറയുന്ന കഥയൊക്കെ ആരാണ് പറഞ്ഞു നടക്കുന്നത് എന്ന് അറിയാമോ..? നമുക്ക് ആ നാക്ക് അങ്ങ് പഴുപ്പിക്കാമായിരുന്നു '
'കൊള്ളാം ഈ കോളേജ് മുഴുവൻ പഴുപ്പിക്കേണ്ടി വരും '
ഉള്ളിൽ വേദനയോടെ ആണെങ്കിലും അവൾ പൊട്ടിച്ചിരിച്ചു കൊണ്ടായിരുന്നു അത് പറഞ്ഞത്
'ആരൊക്കെയോ കഥ ഉണ്ടാക്കും ബാക്കിയുള്ളവർ അതേറ്റു പാടും സത്യം ആണെന്ന് വച്ചു. ചേട്ടന്റെ ഉറ്റ സുഹൃത്തുക്കൾ വരെ എന്നെ പറ്റി കഥകൾ ചേട്ടനടുത്ത് പറഞ്ഞിട്ടുണ്ടാകും. ഉറപ്പാണ് '
'അതെങ്ങനെ നിനക്ക് ഉറപ്പുണ്ട്?
ഞാൻ ചോദിച്ചു
'അതൊക്കെ ഊഹിക്കാവുന്നത് അല്ലെ ഉള്ളു
💬 Comments
View all comments