0%

Chapter Title : റോക്കി [സാത്യകി]

Author : സാത്യകി Read All Parts 193.8K

'

അവൾ ചിരിയോടെ തന്നെ പറഞ്ഞു. അവൾ പറഞ്ഞത് സത്യം തന്നെ ആയിരുന്നല്ലോ. അവളെ പറ്റി ചോദിച്ചവർ എല്ലാം മോശം കഥകൾ മാത്രമേ പറഞ്ഞിട്ടുള്ളു. രേണു ഒഴിച്ച്

'നിന്റെ ഊഹം ശരിയാണ്. നിന്നെ കുറിച്ച് ആകെ നല്ലത് പറഞ്ഞത് രേണു മാത്രമാണ്. രേണു മിസ്സ്‌ '

'പഠിക്കുന്ന കൊണ്ട് ടീച്ചേർസ്നോക്കെ എന്നെ കാര്യമാണ്.. അല്ല രേണു മിസ്സിനോട് എന്താ എന്നെ പറ്റി തിരക്കാൻ കാരണം.. എല്ലാവരോടും എന്നെ പറ്റിയുള്ള കഥകൾ ചോദിച്ചു നടക്കുവായിരുന്നോ ചേട്ടൻ?

പെട്ടന്ന് എനിക്ക് പണി പാളിയ പോലെ തോന്നി. ഞാൻ പറഞ്ഞതിൽ എവിടെ എങ്കിലും എനിക്കിവളോട് താല്പര്യം ഉള്ളത് മനസിലാകുന്ന പോലെ എന്തെങ്കിലും വീണു പോയോ..?

'ഹേയ് അല്ല.... ഞങ്ങൾ എന്തോ ഇങ്ങനെ സംസാരിച്ചു വന്നയിടക്ക് നിന്റെ കാര്യം പറഞ്ഞതാ..'

'ചേട്ടനും രേണു മിസ്സും ഒത്തിരി പഴയ കൂട്ടുകാരാണല്ലേ..?

'ആ കുറച്ചു പഴയ കൂട്ടുകാരാണ്. '

ചെറിയൊരു മൗനത്തിനു ശേഷം ഒരു കുസൃതി ചോദ്യം ചോദിക്കുന്ന കുട്ടിയെ പോലെ എന്റെയടുത്തു നീങ്ങി വന്നിരുന്നിട്ട് അവളെന്നോട് രഹസ്യമായി ചോദിച്ചു..

'നിങ്ങൾ കൂട്ടുകാർ മാത്രം ആയിരുന്നോ അതോ..?

'അതോ?

അവളുടെ ചോദ്യം മുഴുവൻ ആയി വരാതെ ഉത്തരം കൊടുക്കണ്ട എന്ന് എനിക്ക് തോന്നി. ചോദിക്കണ്ട ചോദിക്കണ്ട എന്ന് പലതവണ തോന്നിയെങ്കിലും ഇഷാനി ഒടുവിൽ ആ ചോദ്യം പൂർത്തിയാക്കി

'നിങ്ങൾ ലവേഴ്‌സ് ആയിരുന്നോ..?

'നോ.. ഞങ്ങൾ എന്നും നല്ല സുഹൃത്തുക്കൾ ആയിരുന്നു.. എനിക്ക് പ്രേമം ഒന്നും ഇല്ലായിരുന്നു ആരോടും..'

അത് പറഞ്ഞപ്പോ ഇഷാനിയുടെ മുഖത്ത് വല്ലാത്തൊരു തെളിച്ചം വന്നത് പോലെ എനിക്ക് തോന്നി. അത് വെറും തോന്നലാണോ?

💬 Comments

View all comments