0%

Chapter Title : റോക്കി [സാത്യകി]

Author : സാത്യകി Read All Parts 193.8K

'എന്നാലും രേണു ആയി ഫ്രണ്ട്സ് എന്ന് മാത്രം പറയാൻ പറ്റില്ലായിരുന്നു.. ഞങ്ങൾ കുറച്ചു ഇന്റിമേറ്റ് ആയിരുന്നു... നിനക്ക് അത് എങ്ങനെ പറഞ്ഞു തരണം എന്നറിയില്ല '

അവളുടെ അടുത്ത് എന്റെ പഴയകാലജീവിതം തുറക്കണോ എന്ന് എനിക്ക് ഉറപ്പില്ലായിരുന്നു. എന്തായാലും പറയാം എന്ന് തന്നെ കരുതി

'ഇന്റിമേറ്റ് എന്ന് വച്ചാൽ.. എന്താ.. എനിക്ക് മനസിലായില്ല..'

അവളുടെ വാക്കുകൾ മുറിഞ്ഞു തുടങ്ങി

'അതിപ്പോ.. ഞങ്ങൾക്കിടയിൽ ഒരു അതിർ വരമ്പ് ഇല്ലായിരുന്നു. അതായത് ഒരു ലവറിന്റെ അടുത്തുള്ള സ്വാതന്ത്ര്യം ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നു..'

'മനസിലായി '

പെട്ടന്ന് ചാടി കയറി ഇഷാനി പറഞ്ഞു. ഒരുപക്ഷെ അവൾക്ക് കൂടുതൽ ഡീറ്റെയിൽ ആയി കേൾക്കാൻ താല്പര്യം ഇല്ലായിരുക്കും

'നീ ഇത് ആരോടും പറയരുത്. അവൾക്കിവിടെ പഠിപ്പിക്കണ്ടതാ. അവന്മാർക്ക് പോലും അറിയില്ല. കേട്ടല്ലോ '

'ഞാൻ പറയില്ല ആരോടും.. പക്ഷെ അവർക്ക് അറിയാത്തത് എന്തിനാ എന്നോട് മാത്രം ആയി പറഞ്ഞത്.'

അവൾ ന്യായമായ സംശയം ചോദിച്ചു

'നിന്നോട് പറയാൻ തോന്നി... പറഞ്ഞു..'

അത് കഴിഞ്ഞു ഇഷാനി പെട്ടന്ന് തന്നെ സംഭാഷണം അവസാനിപ്പിച്ചു.

കയ്യിലെ പരിക്ക് മാറി കഴിഞ്ഞു കെട്ടഴിച്ചുവെങ്കിലും അവൾ എന്നോട് കാണിച്ച അടുപ്പം പിന്നീട് കുറച്ചില്ല. എന്തായാലും എല്ലാവരും ശ്രദ്ധിക്കാൻ തുടങ്ങി ഇനിയിപ്പോ എന്ത് എന്ന ഭാവം ആയിരുന്നു അവൾക്കും.

കൈ ശരിയായി കുറച്ചു ദിവസങ്ങൾക്കു ശേഷമാണ് കോളേജിൽ ചെറിയൊരു പ്രശ്നം നടക്കുന്നത്. കോളേജിലേക്ക് തിരിയുന്ന ഭാഗത്തു മെയിൻ റോഡിനടുത്തായുള്ള വഴിയരികിൽ സ്‌ഥാപിച്ചിരുന്ന പാർട്ടി കൊടിമരം ആരോ ഓടിച്ചു കളഞ്ഞു. എതിർ പാർട്ടിക്കാരാണ് എന്നാണ് അവർ പറയുന്നത്. രാവിലെ വരുന്ന വഴിക്ക് അവിടെ മൊത്തം ആൾ

💬 Comments

View all comments