Chapter Title : റോക്കി [സാത്യകി]
എത്തി. ഗോകുലിനെ വെളിയിൽ എത്തിച്ചു കഴിഞ്ഞാണ് ഞാൻ ഇഷാനിയെ തപ്പി പോയത്. ഞാൻ ചെന്നപ്പോളേക്ക് ലൈബ്രറി അടച്ചോണ്ട് ഇരിക്കുവായിരുന്നു. അതോടെ അവൾ അവിടില്ല എന്ന് എനിക്ക് മനസിലായി. ഫോൺ വിളിച്ചിട്ട് റിങ് ചെയ്യുന്നുണ്ട് പക്ഷെ എടുക്കുന്നില്ല. തിരിച്ചു ക്ലാസ്സിൽ പോയപ്പോ അവിടെ ഒരു മനുഷ്യൻ ഇല്ല. ഞങ്ങൾ സ്ഥിരം പോയി ഇരിക്കാറുള്ള മുകളിലത്തെ നിലയിലേ ഒഴിഞ്ഞ റൂമിൽ അവൾ ഉണ്ടാകുമോ എന്ന സമുദായത്തിൽ ഞാൻ സ്റ്റെപ്പ് കയറി. അവിടെ പക്ഷെ ഇഷാനിക്ക് പകരം കൃഷ്ണ ആയിരുന്നു ഉണ്ടായിരുന്നത്. ഹെഡ്സെറ്റ് വച്ചു പാട്ടും കേട്ട് കണ്ണടച്ചു ഇരുന്ന അവൾ ഞാൻ വന്നത് അറിഞ്ഞില്ല. തട്ടി വിളിച്ചപ്പോൾ ആണ് ഞാൻ അവിടെയുള്ളത് അവൾ അറിഞ്ഞത്. ഇഷാനി ആയി കമ്പനി ആയി കഴിഞ്ഞു കൃഷ്ണ എന്റെയടുത്തു വലിയ മിണ്ടാട്ടം ഇല്ലായിരുന്നു. അത് കൊണ്ട് തന്നെ ഒരു മുഷിച്ചിൽ അവളുടെ സംസാരത്തിൽ ഉണ്ടായിരുന്നു.
'അവിടെ സ്ട്രൈക്ക് വിളിച്ചു. നീ ഇവിടെ പാട്ട് കേട്ടോണ്ട് ഇരിക്കുവാണോ?
'സ്ട്രൈക്ക് വിളിച്ചാൽ പാട്ട് കേൾക്കാൻ പാടില്ലെ..? പഠിപ്പിക്കരുത് എന്നല്ലേ ഉള്ളു. പാട്ടും കേൾക്കാൻ പാടില്ലേ..?
അവൾ കുറച്ചു പരുക്കൻ ആയി എന്നെ കളിയാക്കുന്ന രീതിയിൽ സംസാരിച്ചു.
'ആ അത്രക്ക് ബോധം ഇല്ലാത്തവന്മാർ ആണ് ഈ സ്ട്രൈക്ക് ഒക്കെ വിളിക്കുന്നത്. നീ വാ എല്ലാവരും പോയി. നമ്മൾ മാത്രമേ ഉള്ളു '
അവളെ ഉന്തി തള്ളി അവിടുന്ന് പുറത്തിറക്കാൻ ഞാൻ ശ്രമിച്ചു.
'എല്ലാവരും പോയെങ്കിൽ ചേട്ടൻ എന്തിനാണ് ഇവിടേക്ക് കേറി വന്നത്..?
'ഡിപ്പാർട്മെന്റ് ഇപ്പൊ പൂട്ടും. ആരെങ്കിലും ഉണ്ടോ എന്ന് നോക്കാൻ വന്നതാണ് ഞാൻ '
ഞാൻ അപ്പൊ
💬 Comments
View all comments