0%

Chapter Title : റോക്കി [സാത്യകി]

Author : സാത്യകി Read All Parts 193.9K

തോന്നിയ ഒരു കള്ളം അവളോട് പറഞ്ഞു. ഞങ്ങൾ രണ്ടും പുറത്തേക്ക് പോകാൻ ഇറങ്ങി. ഗ്രൗണ്ടിന്റെ അവിടെ എങ്ങാനും ഇഷാനി കാണുമോ എന്ന് എനിക്ക് സംശയം തോന്നി. അവിടെ ഞാൻ നോക്കിയില്ല.

'പുറത്തോട്ട് പോകാൻ ഇത് വഴി വന്നൂടെ. എന്തിനാ അങ്ങോട്ട്‌ പോകുന്നെ.?

കൃഷ്ണ എന്നോട് ചോദിച്ചു

'നീ അത് വഴി വിട്ടോ. എനിക്ക് കുറച്ചു പരുപാടി കൂടെ ഉണ്ട്. ഞാൻ ഇപ്പൊ വരാം '

അതും പറഞ്ഞു ഞാൻ ഗ്രൗണ്ടിന് അടുത്തേക്ക് തിരിഞ്ഞു. കൃഷ്ണ അതിന് എതിരെയും. ഇനി ഇഷാനി എങ്ങോട്ടേലും പോയത് ഇവൾ കണ്ടിട്ടുണ്ടാകുമോ.. ഒന്ന് ചോദിച്ചേക്കാം

'നീ ഇഷാനിയെ കണ്ടായിരുന്നോ..?

ഇപ്പൊ ഒരു പത്തു മിനിറ്റ് കൊണ്ട് കൃഷ്ണ കുറച്ചു അടുപ്പം ഒക്കെ കാണിച്ചു വന്നതായിരുന്നു. എന്റെ ഒറ്റ ചോദ്യത്തിൽ അത് ആവി ആയത് പോലെ തോന്നി. അവളുടെ മുഖത്ത് ഒരു പുച്ഛഭാവം ഉണ്ടായിരുന്നു

'ഓ അതാണോ ഇത്ര വെപ്രാളത്തിൽ തപ്പി നടന്നത്. ഞാൻ ആരെയും കണ്ടില്ല '

അത് പറഞ്ഞു മുഖം കനപ്പിച്ചു അവൾ തിരിഞ്ഞു നടന്നു. നിർഭാഗ്യവശാൽ അവൾ പോയ വഴിയേ ആണ് സമരക്കാർ വന്നൊണ്ട് ഇരുന്നത്. അവരെ ഗൗനിക്കാതെ ഹെഡ് സെറ്റ് എടുത്തു വച്ചു ജാടയിൽ പോയ അവളെ അവരിൽ ഒരുവൻ തടഞ്ഞു നിർത്തി

'നിന്റെ ക്ലാസ്സിലെ ഗോകുൽ എവിടെ..? അവൻ ക്ലാസ്സിൽ തന്നെ ഉണ്ടെന്നാണല്ലോ കേട്ടത് '

ആ ചോദ്യത്തിന് ഒരു മറുപടിയും കൊടുക്കാതെ അവൾ മുന്നോട്ടു നടന്നപ്പോ ചോദ്യം ചോദിച്ചവൻ അവളുടെ വഴി തടഞ്ഞു മുന്നിൽ കയറി നിന്നു

'ചോദിച്ചത് കേട്ടില്ലേടി. നിന്റെ കൂട്ടുകാരൻ എവിടെയാ ഒളിച്ചിരിക്കുന്നത്

💬 Comments

View all comments