0%

Chapter Title : റോക്കി [സാത്യകി]

Author : സാത്യകി Read All Parts 193.9K

എന്ന്..?

'എടി പോടീന്ന് ഒക്കെ നോക്കും കണ്ടും വിളിക്കണം. നിനക്ക് കാണണ്ടവരെ തപ്പി തരൽ അല്ല എനിക്ക് പണി '

സാഹചര്യം നോക്കാതെ കൃഷ്ണ അവനോട് ചൂടായി

'നിന്നെ ഞാൻ പിന്നെ മാഡം എന്ന് വിളിക്കാം. അവൻ എവിടെ എന്ന് പറഞ്ഞിട്ട് പോയാൽ മതി നീ '

'ഒന്ന് പോടോ..'

എനിക്ക് തന്നതിലും ഡോസ് പുച്ഛം അവന് വാരി എറിഞ്ഞു അവനെ കടന്നു കൃഷ്ണ മുന്നോട്ടു നടന്നു. അതോടെ വാശി കയറിയ അവൻ കൃഷ്ണയുടെ കയ്യിൽ കയറി പിടിച്ചു

'മോൾ പറയാതെ ഇവിടുന്ന് പോകുമെന്ന് കരുതണ്ട '

'കയ്യീന്ന് വിടടോ.. എടൊ വിടാൻ..'

കൃഷ്ണ കുതറി

'അഹങ്കാരം കുറച്ചൊന്നുമല്ലല്ലോ. മര്യാദക്ക് ചോദിച്ചപ്പോ അവൾക്ക് പറയാൻ മനസില്ല. നിന്നെ കൊണ്ട് പറയിക്കാമോ എന്ന് ഞാൻ നോക്കട്ടെ '

അവന്റെ സംസാരം തീരുന്നതിനു മുന്നേ തന്നെ അവളുടെ കൈകൾ അവന്റെ മുഖത്ത് പതിച്ചിരുന്നു. പ്രശ്നം ഗുരുതരം ആയെന്ന് കണ്ട് ഞാൻ അങ്ങോട്ടേക്ക് ഓടി. അടി കിട്ടിയ ഉടനെ തന്നെ അവൻ കൈ വിട്ടു. പക്ഷെ ചുറ്റുമുള്ളവരുടെ മുന്നിൽ വച്ചു ഒരു പെണ്ണ് കൈ നീട്ടി അടിച്ചത് അവന് പൊറുക്കാൻ കഴിയുമായിരുന്നില്ല. തിരിച്ചു അതെ പോലൊന്ന് അവനും കൊടുത്തു കൃഷ്ണയുടെ കവിളിൽ. ഞാൻ ഓടി അവളുടെ അടുത്തെത്തിയപ്പോളേക്കും കൈ കൊണ്ട് കവിൾ പൊത്തി കണ്ണീർ ഒലിപ്പിച്ചു നിൽക്കുന്ന കൃഷ്ണയേ ആണ് എനിക്ക് കാണാൻ സാധിച്ചത്. ചോദിക്കാനും പറയാനുമൊന്നും നിന്നില്ല കൈ ചുരുട്ടി അവന്റെ മൂക്കിന് തന്നെ ഒരെണ്ണം കൊടുത്തു. ഇടി കൊണ്ട് താഴെ വീണ അവന്റെ മൂക്കിലും ചുരുട്ടി പിടിച്ച എന്റെ

💬 Comments

View all comments