0%

Chapter Title : റോക്കി [സാത്യകി]

Author : സാത്യകി Read All Parts 194K

കയ്യിലും ചോര മയം ഉണ്ടായിരുന്നു. കൂടെയുള്ളവൻ അടി കൊണ്ട് വീണ കണ്ടു ബാക്കിയുള്ളവരുടെ കൈ എന്റെ നേർക്ക് ഉയർന്നു. പക്ഷെ ഒരു വലിയ അടി ഉണ്ടാകുന്നതിനു മുന്നേ തന്നെ അവരുടെ തന്നെ ആളുകൾ അങ്ങോട്ട്‌ ഓടിക്കേറി

'ഭായ് എന്താ വിഷയം..?

അപ്പോൾ അവിടേക്ക് വന്ന ഒരു വെള്ളയും വെള്ളയുമിട്ട ഒരുത്തൻ എന്നോട് വളരെ അടുപ്പമുള്ള ആരോടോ ചോദിക്കുന്നത് പോലെ ചോദിച്ചു. രണ്ട് പാർട്ടിക്കാർ തമ്മിലുള്ള പ്രശ്നത്തിൽ ഒരു പാർട്ടിയിലും ഇല്ലാത്ത ഞാൻ ഇടപെട്ടതിന്റെ കാരണം ഈ സംഭവങ്ങൾ ഒന്നും കാണാതെ അപ്പോൾ അവിടേക്ക് വന്ന ഈ നേതാവിന് മനസിലായില്ല. എന്റെ ദേഹത്ത് ആരെങ്കിലും തൊട്ടാൽ അവനെ പണിയും എന്ന മഹാന്റെ ഭീഷണി കൂടെ ഉള്ളത് കൊണ്ട് സ്വന്തം ആളെ തല്ലിയിട്ടും വളരെ സൗമ്യമായി ആണ് അവൻ എന്നോട് ഇടപെട്ടത്

'എന്താ വിഷയം എന്നോ.. നിങ്ങൾ ഒന്നും കണ്ടില്ലേ... അതൊ പെണ്ണുങ്ങളെ തല്ലാൻ നിങ്ങൾ ആണോ ഇവനൊക്കെ ഓർഡർ കൊടുത്തത് '

'എന്തുവാടാ പെണ്ണുങ്ങളുടെ ദേഹത്ത് ആണോ നിന്റെ ഒക്കെ ദേഷ്യം തീർക്കുന്നത് '

നേതാവ് അടി കിട്ടിയവനെയും കൂടെ നിന്നവരെയും ശകാരിച്ചു.

'അവൾ ആണ് ആദ്യം എന്നെ തല്ലിയത് അശ്വിൻ ചേട്ടാ'

അടി കിട്ടിയവൻ സ്വന്തം ഭാഗം ന്യായീകരിക്കാൻ ശ്രമിച്ചു. അതോടെ എല്ലാവരും അവളെ നോക്കി. കൃഷ്ണ അപ്പോളും കണ്ണീരൊലിപ്പിച്ചു എന്റെ പിന്നിൽ നിൽക്കുകയായിരുന്നു. എല്ലാവരും അവളുടെ മറുപടിക്ക് കാത്ത് നിൽക്കുവാണെന്ന് അവൾക്ക് മനസിലായില്ല. അത് കൊണ്ട് ഞാൻ തന്നെ അവൾക്ക് വേണ്ടി സംസാരിച്ചു

'അവളുടെ കൈക്ക് കയറി പിടിച്ചു ഇൻസൾട്ട് ചെയ്യാൻ നോക്കിയിട്ടല്ലേ അവൾ പ്രതികരിച്ചത്.

💬 Comments

View all comments