0%

Chapter Title : റോക്കി [സാത്യകി]

Author : സാത്യകി Read All Parts 194K

നിനക്കെന്താ അറിയേണ്ടത് എന്നോട് ചോദിക്ക് ഞാൻ പറയാം ഗോകുൽ എവിടെ ഉണ്ടെന്ന് '

ഞാൻ വീണ്ടും അവനടുത്തേക്ക് ദേഷ്യത്തോടെ നടന്നടുത്തു. അശ്വിൻ എന്ന് പേരുള്ള നേതാവ് എന്റെ വട്ടം കയറി നിന്ന് എന്നെ അനുനയിപ്പിക്കാൻ ശ്രമിച്ചു.

'ഭായ് ഒന്ന് ക്ഷമിക്ക്.. പിള്ളേർ ആകെ മൊത്തം ഭ്രാന്ത് പിടിച്ചു നടക്കുവാണ്. അവന് വേണ്ടി ഞാൻ മാപ്പ് ചോദിക്കുന്നു '

എന്നിട്ടും എന്റെ ദേഷ്യം ഒതുങ്ങിയില്ല എന്ന് കണ്ട അശ്വിൻ ദേഷ്യത്തോടെ അടി കൊണ്ടവനോട് പറഞ്ഞു

'നീ ഈ മോളോട് സോറി പറ... ഇവിടുത്തെ പെൺപിള്ളേർക്ക് ഒക്കെ സുരക്ഷിതത്വം ഉണ്ടാക്കാൻ ആണ് നമ്മളൊക്കെ ഇവിടെ ഉള്ളത്. നിന്റെ കയ്യിലെ തെറ്റാണ്. ഇപ്പൊ തന്നെ മാപ്പ് പറ. പ്രശ്നം വലുതാക്കണ്ട ഇതിന് മേലെ..'

നേതാവിന്റെ സ്വരം കടുപ്പിച്ചു ആയപ്പോ അണി ഒന്ന് താണ് കൊടുത്തു. പതിഞ്ഞ സ്വരത്തിൽ ആണെങ്കിലും അവൻ കൃഷ്ണയോട് മാപ്പ് പറഞ്ഞു. പ്രശ്നം ഒന്നും ഇല്ല എല്ലാം തീർന്നു എന്ന് എന്റെ വാക്കാൽ ഉറപ്പ് അശ്വിന് കൊടുത്തു ഞാൻ കൃഷ്ണയെയും കൊണ്ട് കോളേജിനു പുറത്തേക്ക് ഇറങ്ങി.

ഇഷാനിയെ തപ്പണം എന്ന് മനസ്സ് പറയുന്നുണ്ട് എങ്കിലും കരഞ്ഞു ഒരു പരുവം ആയിരിക്കുന്ന കൃഷ്ണയേ ഒറ്റക്കാക്കി പോകാൻ എനിക്ക് തോന്നിയില്ല. അവളെയും കൊണ്ട് കുറച്ചു നേരം അടുത്തുള്ള പാർക്കിൽ പോയിരുന്നു. അവളുടെ വിഷമം മാറ്റാൻ ഞാൻ ശ്രമിച്ചു. സ്ട്രൈക്ക് വിളിച്ചു അവധി ആയത് കൊണ്ട് ഒരുപാട് കപ്പിൾസ് പാർക്കിൽ ഉണ്ടായിരുന്നു. അവരുടെ ചുംബനങ്ങളുടെയും കുറുമ്പുകളുടെയും ഒക്കെ ഇടയിൽ നിന്നും മാറി ഓരോരത്ത് ഞാൻ കൃഷ്ണ ആയി പോയി ഇരുന്നു. കരച്ചിൽ നിന്നെങ്കിലും

💬 Comments

View all comments