0%

Chapter Title : റോക്കി [സാത്യകി]

Author : സാത്യകി Read All Parts 194K

അവളുടെ മുഖം ആകെ വാടി ഇരുന്നു. ഞാൻ അടി കിട്ടിയ അവളുടെ കവിളിൽ പതിയെ തലോടി. പാടൊന്നും വീണിട്ടില്ല ഭാഗ്യത്തിന്. അവളെ കാണുമ്പോൾ വലിയ തന്റേടി ആയൊക്കെ തോന്നുമെങ്കിലും സത്യത്തിൽ അവളൊരു പാവമാണെന്നു അപ്പോൾ എനിക്ക് തോന്നി. കൃഷ്ണയുടെ ഒപ്പമിരുന്നു അവളുടെ മൂഡ് മാറ്റുന്ന സമയത്തൊക്കെ അവൾ കാണാതെ ഞാൻ ഇഷാനിയെ വിളിക്കുന്നുണ്ടായിരുന്നു. പക്ഷെ ഒരുപാട് തവണ വിളിച്ചിട്ടും അവൾ ഫോൺ എടുത്തില്ല. അതെന്റെ പേടി വല്ലാതെ കൂട്ടി. ഇതിനിടയിൽ അവൾക്ക് എന്തെങ്കിലും പറ്റി കാണുമോ..? അല്ലെങ്കിൽ പിന്നെ എന്തിന് അവൾ ഫോൺ എടുക്കാതെ ഇരിക്കണം. കൃഷ്ണയേ ഒരുവിധം സെറ്റാക്കി പറഞ്ഞു വിട്ടു കഴിഞ്ഞു ഞാൻ വീണ്ടും കുറച്ചു നേരം കൂടി കോളേജ്നടുത്തൊക്കെ ഒന്ന് കറങ്ങി. ഏതെങ്കിലും വഴിയിൽ വച്ചു അവളെ കാണാമെന്ന നേരിയ പ്രതീക്ഷ മാത്രം ഉള്ളായിരുന്നു എനിക്ക്. പക്ഷെ ആ പോക്ക് ഫലം കണ്ടില്ല. ഇഷാനി ഇവിടെ എങ്ങുമില്ല.. ഫോൺ വിളിച്ചിട്ട് എടുക്കുന്നുമില്ല. ഇതിനിടക്ക് ഒരു പത്തു മുപ്പതു തവണ അവളെ ഞാൻ വിളിച്ചിട്ടുണ്ട്.. ഒടുവിൽ എന്റെ ഊഹം അവൾ കടയിൽ പോയിട്ട് ഉണ്ടാകും എന്നായി. ഒരുപക്ഷെ അവിടെ തിരക്കായത് കൊണ്ടാകും അവൾ ഫോൺ അറ്റൻഡ് ചെയ്യാത്തത്. ആശ്വസിക്കാൻ മനസ്സ്തന്നെ സ്വയമൊരു കാരണം കണ്ട് പിടിച്ചു

കടയുടെ മുന്നിൽ നൂറ് നൂറ്റിപ്പത്തിൽ വന്നു വണ്ടി ചവിട്ടുമ്പോ അവൾ അവിടെ കാണണേ എന്ന പ്രാർത്ഥന ആയിരുന്നു എന്റെ മനസ്സ് നിറയെ. കടയിൽ കയറിയ എന്റെ അടുത്തേക്ക് അവിടുത്തെ ഒരു സ്റ്റാഫ് ആണ് വന്നത്. എന്താണ് വേണ്ടതെന്നു അവരെന്നോട് ചോദിച്ചു. ഇഷാനിയെ വേണമെന്ന് പറയണം എന്ന് തോന്നിയെങ്കിലും

💬 Comments

View all comments