Chapter Title : റോക്കി [സാത്യകി]
അത് ഞാൻ വിഴുങ്ങി
'ഇഷാനി വന്നിരുന്നോ ഇവിടെ..?
അവരോട് ചോദിച്ച ശേഷം ഞാൻ കൌണ്ടറിൽ ഇരുന്ന ചേച്ചിയുടെ മുഖത്തേക്ക് നോക്കി. അവരെന്നെ ഇപ്പൊ തിരിച്ചറിഞ്ഞെന്ന് തോന്നുന്നു. അന്ന് കടയിൽ വന്നപ്പോൾ ഇഷാനിയുടെ സുഹൃത്തെന്ന നിലയിൽ അവരെന്നെ കണ്ടതാണ്. എന്നെ നോക്കി അങ്ങേ അറ്റത്തെ ഷെൽഫുകളുടെ നേരെ അവർ വിരൽ ചൂണ്ടി. അവിടെ ഒരു മൂലയിൽ ഏതോ പുസ്തകം നോക്കി ഇരിക്കുന്നുണ്ട് ഇഷാനി. ഞാൻ അവളുടെ അടുത്തേക്ക് മെല്ലെ നടന്നു.. കൂട്ടത്തിൽ അവളുടെ ഫോണിലേക്ക് കോളും ചെയ്തു. ഫോൺ സൈലന്റ് അല്ല റിങ് ചെയ്യുന്നുണ്ട്. റിങ് കേട്ടയുടൻ അവൾ ഫോൺ കയ്യിലെടുത്തു നോക്കി. കോൾ എൻഡ് ആകുന്നത് വരെയും അവൾ ഒന്നും ചെയ്തില്ല. കട്ട് ആയി കഴിഞ്ഞു അർജുൻ അമ്പത്തിയാർ മിസ്സ് കോൾ എന്ന് നോട്ടിഫിക്കേഷൻ കാണിച്ചു ഫോണിൽ.. അമ്പത്തിയാർ മിസ്സ് കോൾ...! ഇഷാനിയുടെ ജീവിതത്തിൽ ആരും ഇതിന്റെ പകുതി പോലും തവണ അവളെ ഇങ്ങനെ വിളിച്ചിട്ടില്ല. അവളെ പറ്റി ഇത്രയും ആകുലതയോടെ അവളുടെ ആരുമല്ലാത്ത ഒരാൾ ടെൻഷൻ അടിക്കുന്നത് ഇഷാനി കൗതുകത്തോടെ കണ്ടു. കോൾ എടുക്കണം എന്ന് അവൾക്ക് തോന്നിയതെ ഇല്ല. ഓരോ തവണ മിസ്സ് കോൾ എണ്ണം കൂടുമ്പോളും താൻ ആർക്കൊക്കെയോ ഒരുപാട് വേണ്ടപ്പെട്ടവൾ ആണെന്ന് ഇഷാനിക്ക് തോന്നി തുടങ്ങി. ഒരല്പം ക്രൂരമാണെങ്കിലും അതിനപ്പുറം ഒന്നും അവൾ അപ്പോൾ ചിന്തിച്ചിരുന്നില്ല എന്നതാണ് സത്യം. എന്നാൽ അർജുൻ അവളുടെ ഈ പ്രവൃത്തി ഒരു അവഗണിക്കൽ ആയാണ് കണ്ടത്. ഫോണിൽ നോട്ടിഫിക്കേഷൻ നോക്കി തലയുയർത്തി നോക്കിയപ്പോളാണ് ഇഷാനി അർജുൻ തന്റെ അടുത്തേക്ക് നടന്നു വരുന്നത് കണ്ടത്. ഫോൺ എടുക്കാഞ്ഞ
💬 Comments
View all comments