Chapter Title : റോക്കി [സാത്യകി]
ജാള്യതയും പെട്ടന്ന് അർജുനെ കണ്ട പരിഭ്രമത്തിലും അവൾ ഒന്ന് അസ്വസ്‌ഥയായി
'നീ എപ്പോ കോളേജിൽ നിന്ന് പോന്നു.. ഞാൻ നിന്നെ എവിടെയെല്ലാം നോക്കിയെന്ന് അറിയാമോ..?
അർജുൻ പരിഭവത്തോടെ ചോദിച്ചു
'ഞാൻ ലൈബ്രറി ചെന്നപ്പോ അവർ അടയ്ക്കാൻ പോകുവാ എന്ന് പറഞ്ഞു. ഞാൻ അപ്പൊ തന്നെ അവിടുന്ന് ഇറങ്ങി. ഞാൻ കരുതി ചേട്ടൻ അതിന് മുന്നേ പോയി കാണുമെന്ന് '
'നിന്നെ ഞാൻ എത്ര തവണ വിളിച്ചു.. ഒന്ന് നോക്കിയേ.. നീ എന്താ ഫോൺ എടുക്കാഞ്ഞത് '
അത്ര ദേഷ്യത്തോടെ അല്ലെങ്കിലും അർജുൻ ചോദിച്ചു. ഒരുപക്ഷെ ഫോൺ എടുക്കാഞ്ഞതിന് അവൾ എന്തെങ്കിലും ന്യായമായ കാരണം പറയും എന്ന് അർജുൻ കരുതി.
'ഞാൻ ചുമ്മാ എടുത്തില്ല.. '
ഒരു കുട്ടിത്തതോടെ അവൾ പറഞ്ഞു. അർജുന് തിരിച്ചു എന്ത് പറയണം എന്ന് അറിയാത്ത അവസ്‌ഥ ആയി. ഇവൾ ഇനി തന്നെ കളിയാക്കുക ആണോ?
'ചുമ്മാതോ..? ഒരാൾ പത്തമ്പത് തവണ ഒക്കെ വിളിക്കുമ്പോ എടുക്കാതെ ഇരിക്കുന്നതാണോ മാന്യത '
'ഞാൻ ഒരു തമാശക്ക് എടുക്കാഞ്ഞത് ആ. ഞാൻ കുറച്ചു കഴിഞ്ഞു തിരിച്ചു വിളിച്ചേനെ..'
ഇഷാനി വിഷയം നിസാരമാക്കി തീർക്കാൻ ശ്രമിച്ചു
'ഇതാണോ നിന്റെ തമാശ. എനിക്ക് ഏറ്റവും കലിയുള്ള കാര്യമാണ് വിളിച്ചാൽ ഫോൺ എടുക്കാത്തത്..'
'സോറി..'
അർജുന്റെ മുഖം ഇരുളുന്നത് കണ്ട് ഇഷാനി ശബ്ദം താഴ്ത്തി മെല്ലെ പറഞ്ഞു
'സോറി നിന്റെ... ഞാൻ ഒന്നും പറയുന്നില്ല..'
ഇഷാനി എന്ത് പറഞ്ഞു അർജുന്റെ ദേഷ്യം മാറ്റുമെന്നോർത്ത് കിളി പോയി നിന്നു. അവൾ ഒന്നും പറയാതെ ആയപ്പോൾ അർജുൻ തിരിച്ചു പോകാൻ തുടങ്ങി
'അയ്യോ പിണങ്ങി
💬 Comments
View all comments