Chapter Title : റോക്കി [സാത്യകി]
പോവാണോ.. ഞാൻ സോറി പറഞ്ഞില്ലേ..'
ഇഷാനി അർജുന്റെ കൈക്ക് കയറി പിടിച്ചു..
'നീ ഫോൺ എടുക്കാഞ്ഞത് നിനക്ക് താല്പര്യം ഇല്ലാഞ്ഞിട്ട് ആയിരിക്കുമല്ലോ.. ഞാൻ ഇനി ശല്യം ആകുന്നില്ല.'
ഇഷാനി പിന്നെയും കുറെ സോറി പറഞ്ഞെങ്കിലും അർജുൻ അതൊന്നും കേൾക്കാൻ നിന്നില്ല. ദേഷ്യത്തോടെ അർജുൻ കടയിൽ നിന്നും ഇറങ്ങി പോയത് ഇഷാനി നോക്കി നിന്നു
തിരിച്ചു വീട്ടിൽ വന്നപ്പോൾ ആണ് ഫോണിൽ കൃഷ്ണയുടെ കോൾ വരുന്നത്. അവളുടെ ശബ്ദം കേട്ടിട്ട് സങ്കടമൊക്കെ പോയത് പോലെ ഉണ്ടായിരുന്നു. ഫോൺ വിളി ഒരുപാട് നീണ്ടു പോയിരുന്നു. ആദ്യമായി ആയിരുന്നു ഫോണിൽ അത്രയും നേരം സംസാരിക്കുന്നത്. അവൾ രാവിലെ നടന്ന സംഭവം ആരോടും പറഞ്ഞിട്ടില്ലായിരുന്ന്.. എന്നോടും അതാരോടും പറയണ്ട എന്നും പറഞ്ഞു വച്ചു. ഇഷാനിയോട് ചെറിയ ദേഷ്യം ഉള്ളിൽ കിടക്കുന്ന കൊണ്ട് അവൾ അപ്പൊ വിളിച്ചത് എനിക്കും ഒരു ആശ്വാസം പോലെ തോന്നി. അതിനിടക്ക് ഇഷാനി രണ്ട് മൂന്ന് തവണ വിളിച്ചിരുന്നു. കൃഷ്ണ ആയി കോളിൽ ആയത് കൊണ്ടാണോ അവളോടുള്ള ദേഷ്യം കൊണ്ടാണോ.. എന്തോ കോൾ എടുക്കാൻ തോന്നിയില്ല. കൃഷ്ണ വിളിച്ചു കട്ട് ആക്കിയതിന് ശേഷം വാട്സ്ആപ്പ് ഓപ്പൺ ആക്കിയപ്പോ ഇഷാനിയുടെ മെസ്സേജ് കണ്ടു. കുറച്ചു സോറിയും പിന്നെ എന്തെക്കെയോ.. വായിച്ചത് അല്ലാതെ ഞാൻ റിപ്ലൈ കൊടുക്കാൻ പോയില്ല
പിറ്റേന്ന് ക്ലാസ്സിൽ വച്ചും ഞാൻ അവളെ മൈൻഡ് ചെയ്തില്ല. ഇടവേളകളിൽ സാധാരണ അവൾ എന്റെ അടുത്ത് വന്നു ഇരിക്കാറുള്ള സമയം അന്ന് കൃഷ്ണ ആയിരുന്നു എന്നോടൊപ്പം. കൃഷ്ണ അന്ന് എന്റെ അടുത്ത് നിന്ന് മാറിയിട്ടില്ല എന്ന് വരെ എനിക്ക് തോന്നി. അവൾ അടുത്തുള്ളത്
💬 Comments
View all comments