0%

Chapter Title : റോക്കി [സാത്യകി]

Author : സാത്യകി Read All Parts 194.1K

കൊണ്ട് തന്നെ ഇഷാനിക്ക് എന്നോട് വന്നു മിണ്ടാൻ അവസരം കിട്ടിയില്ല

അവസാനം അതിന് അവസരം കിട്ടിയത് കോളേജ് കഴിഞ്ഞു ഞാൻ തിരിച്ചു പോകുമ്പോളാണ്. ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു വളച്ചു വന്നപ്പോൾ അവൾ ഓടി എന്റെ ബൈക്ക് ന് മുന്നിൽ വന്നു നിന്നു. ഓടി വന്നത് കൊണ്ട് ചെറുതായ് അണയ്ക്കുന്നുണ്ടായിരുന്നു അവൾ. പക്ഷെ അവൾക്ക് എന്തെങ്കിലും പറയുന്നതിന് മുന്നേ ഞങ്ങൾക്കിടയിൽ എവിടെ നിന്നോ കൃഷ്ണ പ്രത്യക്ഷപ്പെട്ടു..

'നീ പോയോ എന്ന് കരുതി ഞാൻ പേടിച്ചു. ഞാൻ ഇന്ന് വണ്ടിയിൽ അല്ല വന്നത്. എന്നെ ഒന്ന് വീട്ടിൽ ഡ്രോപ്പ് ചെയ്യുവോ..?

കൃഷ്ണ പതിയെ 'ചേട്ടൻ' വിളി ഒക്കെ അവസാനിപ്പിച്ചിരുന്നു. ഇപ്പൊ നീ, ഡാ, ഒക്കെ ആണ് സംസാരിക്കുമ്പോ വിളിക്കാറ്. എന്റെ മറുപടി പോലും കേൾക്കാതെ കൃഷ്ണ വന്നു എന്റെ പിന്നിൽ കയറി. അത് കണ്ടിട്ടാണോ എന്തോ ഇഷാനിയുടെ മുഖം വല്ലാതെ മങ്ങി. കരഞ്ഞു കണ്ണ് കലങ്ങിയ ഒരു കുട്ടിയെ പോലെ തോന്നി അവളുടെ മുഖം. ബൈക്കിനു മുന്നിൽ ചോദ്യച്ചിഹ്നം പോലെ അവൾ നിൽക്കുന്നത് കൊണ്ട് എന്താണെന്ന് എനിക്ക് ചോദിക്കേണ്ടി വന്നു

'ഒന്നുമില്ല. ഞാൻ പിന്നെ പറഞ്ഞോളാം..'

ഞാൻ ഇഷാനിക്ക് എന്തെങ്കിലും മറുപടി കൊടുക്കുന്നതിനു മുമ്പ് കൃഷ്ണ അതിനിടയിൽ കയറിയിരുന്നു.

'ഒന്നുമില്ലേൽ നമുക്ക് പോകാം. എനിക്ക് പെട്ടന്ന് പോയിട്ട് അത്യാവശ്യം ഉണ്ട്..'

കൃഷ്ണ ഇടക്ക് കേറി സംസാരിച്ചതോടെ ഇഷാനി മുഷിഞ്ഞു. അവൾ ഒന്നും പറയാതെ തിരിച്ചു പോയി.

ബൈക്കിൽ പോകുന്നതിന് ഇടയിൽ കൃഷ്ണ എന്നോട് തഞ്ചത്തിൽ എനിക്കും ഇഷാനിക്കും ഇടയിൽ എന്താണെന്നും ഇപ്പൊ ഉള്ള പിണക്കം എന്ത് കൊണ്ട് ആണെന്നും ഒക്കെ

💬 Comments

View all comments