0%

Chapter Title : റോക്കി [സാത്യകി]

Author : സാത്യകി Read All Parts 194.1K

വീടും ഒക്കെ ചുറ്റി കണ്ടു. ഞങ്ങളുടെ വീടിന്റെ അത്രയും വലുപ്പമില്ല. പക്ഷെ സൗകര്യം അതിലും ഉണ്ടെന്ന് തോന്നി. കുറച്ചു നേരം അവിടെ നിന്ന് കൃഷ്ണയോട് സൊള്ളിയിട്ട് ഞാൻ തിരിച്ചു പോന്നു.

വൈകിട്ട് കൃഷ്ണ ഫോൺ വിളിച്ചെങ്കിലും തലേന്നത്തെ പോലെ എനിക്ക് അത്ര താല്പര്യം തോന്നിയില്ല സംസാരിക്കാൻ. ഇടക്ക് ഇഷാനിയുടെ മിസ്സ്‌ കോൾ കൂടെ വന്നപ്പോൾ എന്തോ കള്ളത്തരം പറഞ്ഞു ഞാൻ കൃഷ്ണയുടെ കോൾ കട്ടാക്കി. കട്ടായി കുറച്ചു സെക്കന്റ്‌കൾക്ക് ഉള്ളിൽ തന്നെ ഇഷാനിയുടെ കോൾ വന്നു. കോൾ എടുത്തതിനു ശേഷം ഞാൻ ഒന്നും മിണ്ടാതെയിരുന്നു

'ഒരു ഹലോ പോലും പറയാൻ വയ്യേ.. അത്രക്ക് ദേഷ്യം ആണോ..?

'ആണ് ദേഷ്യം ആണ്. നീ എന്തിനാ വിളിച്ചത്..'

'ഇങ്ങനെ ചൂടാകാതെ. ഞാൻ ഇതിനകം എത്ര സോറി പറഞ്ഞു. വേണേൽ ഇനിയും പറയാം. ഇങ്ങനെ മിണ്ടാതെ നടക്കല്ലേ..'

'എങ്കിൽ നീ പറ.. എന്താ എന്റെ കോൾ കണ്ടിട്ട് എടുക്കാഞ്ഞത്..'

'അയ്യോ സത്യം ആയും ഒരു തമാശ ആയിട്ട് ആണ് ഞാൻ അത് കണ്ടത്. ചുമ്മാ രസത്തിന് എടുക്കാഞ്ഞത് ആണ്. അതിത്രയും ദേഷ്യം ഉണ്ടാക്കും എന്ന് ഓർത്തില്ല. സത്യത്തിൽ എന്നെ ആരും ഇത്രയും തവണ വിളിച്ചിട്ടില്ല. ഓരോ തവണ വിളിക്കുമ്പോളും ഞാൻ വിചാരിച്ചു ഇത് എത്ര തവണ വിളിക്കുമെന്ന് നോക്കാമെന്നു... അല്ലാതെ ചേട്ടൻ വിളിക്കുന്നത് ശല്യം ആയത് കൊണ്ട് ഒന്നുമല്ല..'

അവളുടെ മറുപടി എനിക്ക് പക്ഷെ ഉൾക്കൊള്ളാൻ കഴിഞ്ഞില്ല

'നീ ശരിക്കുള്ള റീസൺ പറയാൻ മനസ്സ് ഉള്ളപ്പോൾ വിളിക്ക്. ഞാൻ വക്കുവാ...'

'അയ്യോ വെക്കല്ലേ.. സത്യം ആയും ഇതാണ് റീസൺ.. എന്റെ അച്ഛൻ

💬 Comments

View all comments