0%

Chapter Title : റോക്കി [സാത്യകി]

Author : സാത്യകി Read All Parts 194.4K

നമ്പർ വൺ നോട്ടപ്പുള്ളി '

അവൾ അതേ പോലെ തമാശയിൽ മറുപടി തന്നു

'പക്ഷെ ഇപ്പൊ നടന്നത് എന്തോ കള്ളത്തരം പോലെ എനിക്ക് തോന്നി. നീതുവിന്റെ മുഖത്ത് എന്തോ കള്ളലക്ഷണം ഉണ്ടായിരുന്നു..'

ഞാൻ പറയുമ്പോ ഇഷാനി പെട്ടന്ന് നിന്ന് കുനിഞ്ഞു അവളുടെ ഷൂസിന്റെ ലെയ്‌സ് കെട്ടുന്ന പോലെ നിന്നു. അവൾ തന്റെ സോക്സിൽ നിന്നും ഒരു മാല എടുത്തു എനിക്ക് മുന്നിൽ നിവർത്തി കാണിച്ചു

'ഇതെത്ര പവൻ വരും..?

'ഇത്.. ഇതാരുടെ മാല ആണ്..?

എനിക്ക് പെട്ടന്ന് അവളെന്താ ഉദ്ദേശിക്കുന്നത് എന്ന് മനസിലായില്ല

'ഇതാണ് അവൾ അന്വേഷിച്ചു നടന്ന മാല..!

'ഇതെങ്ങനെ നിനക്ക് കിട്ടി..?

'ഞാൻ അടിച്ചു മാറ്റി..'

അവളുടെ മറുപടി എനിക്ക് വല്ലാതെ കൺഫ്യൂഷൻ ഉണ്ടാക്കി. മോഷ്ടിച്ചു എന്ന് എന്നോട് പറഞ്ഞിട്ടും അവളെ അവിശ്വസിക്കാൻ എനിക്ക് തോന്നിയില്ല

'ഇഷാനി, സത്യം പറ.. നിനക്ക് ഇതെവിടുന്നു കിട്ടി '

'അവൾ ആയിട്ട് തന്നെ കൊണ്ട് ഇട്ടതാണ് ബാഗിൽ. ഇനി അത് തിരിച്ചു കൊടുക്കണ്ട എന്ന് വച്ചു..'

അവൾ തമാശ വിട്ടു സീരിയസ് ആയി പറഞ്ഞു

'പക്ഷെ അവൾ തപ്പിയിട്ട് എന്നിട്ട് ബാഗിൽ നിന്ന് കിട്ടിയില്ലല്ലോ..'

'ഒരാളെ എപ്പോളും ഒരേപോലെ മണ്ടൻ ആക്കാമെന്ന് അവൾ വിചാരിച്ചു.. എനിക്ക് എതിരെ മോഷണകേസ് വന്നു കഴിഞ്ഞു ഞാൻ എന്റെ ബാഗ് ചുമ്മാ ക്ലാസിൽ വച്ചിട്ട് പോകാറില്ലായിരുന്നു. അഥവാ പോയാൽ തന്നെ സിപ് ഒക്കെ പ്രത്യേകം എനിക്ക് മനസിലാകുന്ന പോലെ ചെറുതായ് ഓപ്പൺ ചെയ്തു ഇട്ടിട്ടെ പോകൂ. അന്ന് അഞ്ജനയുടെ കേസ് വന്നതോടെ ഞാൻ കൂടുതൽ സൂക്ഷിച്ചിരുന്നു. ഇന്ന് നമ്മൾ ക്ലാസിൽ വന്നു

💬 Comments

View all comments