Chapter Title : റോക്കി [സാത്യകി]
ഇവൾക്ക് കിട്ടിയോ എന്നറിയാൻ മാത്രം ഒന്ന് നോക്കട്ടെ.'
ഇഷാനി പ്രതിരോധം വിട്ടു ബാഗ് അവർക്ക് മുന്നിൽ നീട്ടി. നീതു ബാഗിന്റെ സൈഡ് ഉറ തുറന്നു അതിൽ കയ്യിട്ട് പരിശോധിച്ചു.. രണ്ട് മൂന്ന് തവണ തപ്പിയിട്ടും മാല കാണാഞ്ഞപ്പോ അത്രയും നേരം ഇല്ലാഞ്ഞ പരിഭ്രമം അവളുടെ മുഖത്ത് വന്നു. നീതു മറ്റ് ഉറ ഒന്നും തപ്പാതെ ആ ഉറ മാത്രം തപ്പുന്ന കണ്ടപ്പോൾ എനിക്ക് സംശയം തോന്നി
'എവിടെ കൊണ്ട് വച്ചെടി എന്റെ മാല.. സത്യം പറഞ്ഞോ..'
നീതുവിന്റെ ഭാവം മാറി. ദേഷ്യത്തോടെ അവൾ ഇഷാനിയുടെ നേർക്ക് നടന്നു വന്നു. അവർക്ക് ഇടയിലേക്ക് പെട്ടന്ന് ഞാൻ ചെന്നു നിന്നു.
'നീ മാല കാണാതെ പോയി എന്ന് പറഞ്ഞു അല്ലെ തപ്പാൻ വന്നത്. അത് കിട്ടിയില്ലല്ലോ. പിന്നെ എങ്ങനെ ഇവളാണ് എന്ന് ഉറപ്പിക്കാൻ പറ്റും. നീ കണ്ടോ ഇവൾ മാല എടുക്കുന്നത്..'
'ഇവളുടെ കയ്യിലുണ്ട്. ഉറപ്പാണ്.'
നീതു കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു
'ഉണ്ടെങ്കിൽ കിട്ടേണ്ടത് അല്ലെ. നീ പറഞ്ഞത് കൊളുത്ത് ലൂസ് ആയിരുന്നു എന്നല്ലേ. അപ്പൊ ഇവിടെ എവിടെ എങ്കിലും താഴെ വീണു പോയിട്ടുണ്ടാകും. തപ്പി നോക്ക് ഇവിടൊക്കെ..'
അവളോട് അങ്ങനെ പറഞ്ഞിട്ട് ഞാൻ ഇഷാനിയുമായി ക്ലാസിനു പുറത്തേക്ക് നടന്നു. ഇഷാനിയുടെ മുഖത്ത് അന്ന് അഞ്ജന മോഷണം ആരോപിച്ചപ്പോൾ വന്ന വിഷമം ഒന്നും ഇല്ലായിരുന്നു. മാത്രം അല്ല ചെറിയ ഒരു ചിരി അവളിൽ ഉള്ളത് പോലെയും തോന്നി.
'ഇവിടെ എന്ത് കേസ് വന്നാലും നിന്റെ തലയിൽ ആണല്ലോ ആദ്യം '
ഞാൻ തമാശരൂപേണ അവളോട് പറഞ്ഞു
'ഞാൻ ആണ് ഇവിടുത്തെ
💬 Comments
View all comments