0%

Chapter Title : റോക്കി [സാത്യകി]

Author : സാത്യകി Read All Parts 194.3K

എന്റെയടുത്തുള്ളപ്പോൾ മറ്റെയാൾ ഒഴിഞ്ഞു പോകും. ഇഷാനിയെ കുറിച്ച് കുറ്റം പറയുന്നത് കൃഷ്ണ നിർത്തിയെങ്കിലും അവളുടെ കൂട്ടുകാരികൾ തക്കം കിട്ടുമ്പോളൊക്കെ അവളെ കുറിച്ച് ഓരോ കഥകൾ എന്റെ ചെവിയിൽ എത്തിച്ചിരുന്നു. പക്ഷെ അതിനൊന്നും അവരുദ്ദേശിച്ച ഫലം ഉണ്ടാക്കാൻ കഴിഞ്ഞില്ല എന്ന് മാത്രം. ഇഷാനിയെ എനിക്ക് കൂടുതൽ വിശ്വാസമായി വരികയായിരുന്നു.

ഉച്ച കഴിഞ്ഞു ക്ലാസ്സ്‌ ഇല്ലാതെ മിക്കവരും വീട്ടിൽ പോയ ഒരു ദിവസം. ക്ലാസ്സിൽ ഞാനും ഇഷാനിയും അടക്കം ആകെ കുറച്ചു പേരെ ഉള്ളു. ഞങ്ങൾ ഇടക്ക് ലൈബ്രറി വരെ ഒന്ന് പോയി തിരിച്ചു വന്നതായിരുന്നു. ക്ലാസ്സിൽ കയറി ബാഗ് എടുത്തു പുറത്തേക്ക് പോകാൻ തുടങ്ങുമ്പോളാണ് നീതു ഇഷാനിയെ തടഞ്ഞു മുന്നിൽ കയറി നിന്നത്.

'അതേ ഒരു മിനിറ്റ് ബാഗ് ഒന്ന് ചെക്ക് ചെയ്തോട്ടെ. എന്റെ മാല ഇത്രയും നേരം എന്റെ അടുത്ത് ഉണ്ടായിരുന്നു. ഇപ്പൊ കാണുന്നില്ല. '

ഇഷാനി ബാഗ് ചേർത്ത് പിടിച്ചു. എന്തോ അതിൽ ഉള്ളത് പോലെ. ഞാൻ അവരുടെ അടുത്തേക്ക് നടന്നു വന്നു. നീതുവും അവളുടെ ഗ്യാങ്ങും ഇഷാനിയെ വളഞ്ഞു നിൽക്കുവാണ്. ആ കൂട്ടത്തിൽ പക്ഷെ അവരുടെ നേതാവ് കൃഷ്ണയേ കാണുന്നില്ല.

'നീ എന്താ പറയുന്നെ ഇവൾ മാല എടുത്തെന്നോ. എപ്പോ..? ഇവൾ ഇപ്പൊ എന്റെ കൂടെ ഇങ്ങോട്ട് വന്നതല്ലേ ഉള്ളു.'

'ഒരു മാല ഒളിപ്പിക്കാൻ ഒത്തിരി നേരം ഒന്നും വേണ്ടല്ലോ.'

'അവൾ മാല പൊട്ടിക്കുന്നത് നീ അറിഞ്ഞില്ല എന്നാണോ പറയുന്നേ. നീയെന്താ അത്രക്ക് മണ്ടി ആരുന്നോ..?

'പൊട്ടിച്ചത് ആവണം എന്നില്ല. എന്റെ മാല കൊളുത്ത് ചെറിയ പ്രശ്നം ഉണ്ട്. ഇടക്ക് ഊരി പോകും. അങ്ങനെ

💬 Comments

View all comments