Chapter Title : റോക്കി [സാത്യകി]
വിളിച്ചത് ഓമലാളെ...'
'മതി വീണ്ടും വീണ്ടും ഇങ്ങനെ എന്നെ പൊക്കല്ലേ..'
അവൾ തമാശരൂപേണ പറഞ്ഞു
'പൊക്കിയത് അല്ല.. നല്ല രസമുണ്ട് കേൾക്കാൻ.. എന്തായാലും ഇത്തവണ ആർട്സ് ഡേക്ക് നിന്നെ കൊണ്ട് പാടിച്ചിട്ട് തന്നെ ബാക്കി കാര്യം..'
'അയ്യോ അതൊന്നും വേണ്ട..'
'എന്ത് പറഞ്ഞാലും ഒരു കിയ്യോ.. നീ പണ്ട് കച്ചേരിക്ക് ഒക്കെ പോയിട്ടുണ്ടന്ന് എന്നോട് പറഞ്ഞിട്ടില്ലേ. പിന്നെ എന്താ നിസാരം ഒരു ആർട്സ് ഡേയ്ക്ക് ഒക്കെ പരിപാടി അവതരിപ്പിക്കാൻ പേടി.'
'ഞാൻ കച്ചേരിക്ക് പാട്ട് അല്ല വയലിൻ ആയിരുന്നു എന്നല്ലേ പറഞ്ഞത്. പിന്നെ ഒന്നാമതെ എന്നെ സ്റ്റേജിൽ കണ്ടാൽ ഇവിടെ ഉള്ളവർ കൂവും. അത് ഉറപ്പാ. ചേട്ടൻ എത്ര ഒക്കെ നിർത്താൻ നോക്കിയാലും അത് നിക്കില്ല. പിന്നെ ഞാൻ സ്റ്റേജിൽ കയറി നാണം കെടും. അത് വേണോ..?
'ഞാനൊന്നും പറയുന്നില്ല. നിന്നെ ഒന്ന് ആക്റ്റീവ് ആക്കാമെന്ന് വച്ചു പറഞ്ഞതാ. നിനക്ക് അടയിരിക്കാൻ മാത്രമേ പറഞ്ഞിട്ടുള്ളു..'
ഞാൻ ചെറിയ പരിഭവത്തോടെ പറഞ്ഞു
'അതൊക്കെ വിട്..'
എന്റെ മ്ലാനത കണ്ടു അവൾ വിഷയം മാറ്റാൻ ശ്രമിച്ചു. ഇഷാനി അടുത്തില്ലാത്തപ്പോൾ മിക്കപ്പോഴും എന്റെയൊപ്പം കൃഷ്ണ കാണും. ഇടക്ക് കിട്ടുന്ന ഫ്രീ പീരീഡും കോളേജ് വിട്ടു കഴിഞ്ഞുള്ള കുറച്ചു നേരവും ഇഷാനി എന്റെയൊപ്പം കാണും. ക്ലാസിലുള്ള അധികസമയവും സെക്കന്റ് ലാംഗ്വേജ് പീരീഡും കൃഷ്ണയും. കൃഷ്ണക്ക് എന്നോട് ഒരു ക്രഷ് തോന്നി തുടങ്ങിയത് എനിക്ക് മനസിലായിരുന്നു. പക്ഷെ അവൾ എന്റെ മനസ്സ് കൃത്യമായി അറിയാത്തത് കൊണ്ട് എന്നോട് അത് നേരിട്ട് പറഞ്ഞില്ല. കൃഷ്ണയും ഇഷാനിയും കാന്തത്തിന്റെ ഇരു വശങ്ങൾ പോലെ എനിക്ക് തോന്നി. ഒരാൾ
💬 Comments
View all comments