Chapter Title : റോക്കി [സാത്യകി]
നിനക്കൊരു മാല തീര്‍ത്തു
ഞാന്‍ നിനക്കൊരു മാല തീര്‍ത്തു
ഓമലാളേ നിന്നെയോര്‍ത്ത്.. "
പാട്ട് മുഴുവൻ ആയി അവളെനിക്ക് പാടി തന്നില്ല. പക്ഷെ അവളുടെ മുഴുവൻ എനിക്ക് പാടി തന്നത് പോലെ എനിക്ക് തോന്നി. കൊള്ളില്ല എന്നൊക്കെ പാടുന്നതിന് മുമ്പ് പറഞ്ഞത് വെറുമൊരു ജാഡ കാട്ടൽ ആയി എനിക്ക് തോന്നി. അവൾ മനോഹരമായി പാടി. അവളുടെ ശബ്ദത്തിന് വല്ലാത്ത സൗന്ദര്യം ഉണ്ടായിരുന്നു.
ഞങ്ങൾ കോൾ വച്ചതിനു ശേഷം ഞാൻ യൂട്യൂബിൽ ആ സോങ് സെർച്ച് ചെയ്തു കേട്ടു. അതിന്റെ യഥാർത്ഥ ഗായകനും ഗായികയും അസാധ്യമായി തന്നെ ആ ഗാനം ആലപിച്ചുവെന്നത് കണക്കിൽ വച്ചു കൊണ്ട് തന്നെ പറയട്ടെ.. അവൾ പാടി തന്നതിന്റെ പകുതി ഫീൽ എനിക്ക് അവരിൽ നിന്നും കിട്ടിയില്ല. അതൊരിക്കലും അവരുടെ ആലാപനം മോശം ആയത് കൊണ്ടല്ല.. ഗായകൻ അയാളുടെ പ്രണയിനിയേ ഓർത്തായിരിക്കും ഇത് പാടിയിട്ടുണ്ടാവുക.. ഇഷാനി ഇത് പാടിയത് എനിക്ക് വേണ്ടിയാണ്.. എനിക്ക് വേണ്ടി മാത്രം. അത് കൊണ്ട് തന്നെ അവൾ പാടിയത് ഒരു സൂചിമുന പോലെ നേരെ ഹൃദയത്തിൽ ആണ് തറച്ചത്. അവൾ പാടിയത് റെക്കോർഡ് ചെയ്യാൻ വിട്ടു പോയത് കൊണ്ട് യൂട്യൂബിൽ ആ ഗാനം ഉറങ്ങുന്നത് വരെയും ഞാൻ പ്ലേ ചെയ്തു. അത് കേട്ട് തന്നെ ഉറങ്ങി..
പിറ്റേന്ന് ക്ലാസ്സിൽ വച്ചു കണ്ടപ്പോ ഞാൻ അവളെ "ഓമലാളെ " എന്നാണ് വിളിച്ചത്
'കണ്ടോ ഞാൻ പറഞ്ഞതല്ലേ എന്നെ കളിയാക്കും എന്ന്.. ഇതാ ഞാൻ പാടാൻ മടിച്ചത്..,'
'അതിന് നിന്നെ കളിയാക്കി എന്ന് ആര് പറഞ്ഞു.. പാട്ട് ഇഷ്ടം ആയത് കൊണ്ടല്ലേ അങ്ങനെ
💬 Comments
View all comments