Chapter Title : റോക്കി [സാത്യകി]
എനിക്കറിയാം..'
'ഞാൻ അല്ല എന്റെ ചേച്ചി ആണ് പാടുന്നത് നന്നായി. എനിക്ക് വയലിൻ ആണ് അറിയാവുന്നത്..'
ചേച്ചി എന്ന് അവൾ ഉദ്ദേശിച്ചത് അവളുടെ കസിൻ ചേച്ചിയേ ആണ്. അവളുടെ ഐഡിയിൽ കയറിപ്പോൾ കണ്ട പാർവതി എന്ന ഐഡി ആ ചേച്ചിയുടെ ആണ്
'നീ ഡാൻസ് പഠിച്ചത് അല്ലെ. എങ്കിൽ ഞാൻ വീഡിയോ കോൾ വിളിക്കാം ഒരു ഡാൻസ് ആയാലും മതി '
ഇഷാനി കൂടുതൽ കുഴപ്പത്തിലായി.. എന്നോട് ഡാൻസ് പഠിച്ച കാര്യം ഒക്കെ അവൾ പറഞ്ഞിട്ടുണ്ട്.
'എനിക്ക് നാണമാ.. പെട്ടന്ന് ഒക്കെ ഇങ്ങനെ പറഞ്ഞാൽ ഞാൻ എന്താ ചെയ്യുക..'
'നിനക്ക് സ്റ്റേജിൽ കയറി കളിക്കാമെങ്കിൽ എനിക്ക് മുന്നിൽ രണ്ട് സ്റ്റെപ്പ് വയ്ക്കാൻ ആണോ പ്രയാസം. ഇനി ബുദ്ധിമുട്ട് ആണെങ്കിൽ വേണ്ട. ഞാൻ വെറുതെ ചോദിച്ചതാ..,'
എന്റെ സ്വരം മുമ്പത്തെ പോലെ പിണക്കം നടിച്ചതായി
'ഇനി പിന്നെയും പിണങ്ങേണ്ട.. ഞാൻ വേണേൽ പാട്ട് പാടി തരാം..'
ഒരു ജാള്യത നിറഞ്ഞ സങ്കടസ്വരത്തിൽ അവൾ പറഞ്ഞു. ഡാൻസ് കളിക്കുന്ന അത്ര ചടപ്പ് ഇല്ല പാട്ട് പാടി തരുന്നത്. അത് കൊണ്ട് പാടാമെന്ന് തന്നെ അവൾ തീരുമാനിച്ചു.
'എന്റെ പാട്ട് വലിയ രസമൊന്നുമില്ല. കൊള്ളില്ലെങ്കിൽ കളിയാക്കല്ലേ..'
കുറെ നേരം എടുത്തു അവളൊന്ന് പാടാൻ റെഡി ആകാൻ. അവസാനം പാടിയെ തീരു എന്നായപ്പോൾ എനിക്ക് വേണ്ടി മാത്രം ഇഷാനി പാടി.
" പ്രണയമഴയുടെ നൂലിനറ്റം
പട്ടമായി ഞാന്‍ പാറിപാറി " (2)
" കണ്ടതില്ല നിന്നെയല്ലാതൊന്നുമീ പ്രപഞ്ചത്തില്‍..
ഒന്നുമീ പ്രപഞ്ചത്തില്‍.."
" ഓമലാളേ നിന്നെയോര്‍ത്ത്
കാത്തിരിപ്പിന്‍ സൂചിമുനയില്‍
മമകിനാക്കള്‍ കോര്‍ത്ത് കോര്‍ത്ത്
ഞാന്‍
💬 Comments
View all comments