0%

Chapter Title : റോക്കി [സാത്യകി]

Author : സാത്യകി Read All Parts 194.6K

ഒന്ന് നമുക്ക് വാങ്ങിക്കാം..'

കൃഷ്ണ അവളെ സമാധാനിപ്പിച്ചു

'നിനക്ക് അത് പറയാം. അതിൽ ലോക്കറ്റ് ഒക്കെ ഉള്ളതാണ്. അത് നീ എവിടെ പോയി ഉണ്ടാക്കും. എനിക്ക് ആലോചിച്ചിട്ട് തല പെരുക്കുന്നു..'

'അവളുടെ കയ്യിൽ നിന്ന് നമുക്ക് അത് വാങ്ങിക്കാം. നീ ഒന്ന് സമാധാനിക്ക്..'

അവളുടെ കരച്ചിൽ നിർത്താൻ കൃഷ്ണ അവളുടെ തോളിൽ തടവി.. അപ്പോളാണ് ഞാൻ അവിടേക്ക് വന്നത് അവർ കണ്ടത്

'എന്തായി മാല കിട്ടിയോ..'

ഞാൻ ഒരു അർഥം വച്ച പോലെ ചോദിച്ചു

'ഇല്ല. തപ്പി കൊണ്ടിരിക്കുവാ..'

കൃഷ്ണ ആണ് മറുപടി പറഞ്ഞത്

'അതിന് നിങ്ങൾ എവിടാ തപ്പിയത്. ആകെ തപ്പിയത് മാല വച്ചിടത്ത് മാത്രം അല്ലെ..'

ഞാൻ ശരിക്കും കൊള്ളിച്ചു പറഞ്ഞു. അത് കേട്ടതും പെട്ടന്ന് നീതുവിന്റെ കരച്ചിൽ നിന്നു. കൃഷ്ണ എന്തോ കള്ളത്തരം പിടിച്ച പോലെ പരുങ്ങി

'ചേട്ടൻ എന്താ പറഞ്ഞത്..'

കൂടെ നിന്ന ക്രിസ്റ്റി എന്നോട് ചോദിച്ചു

'ബാഗ് തപ്പാൻ പോയിട്ട് ഇവൾ ആകെ ഒറ്റ ഉറയെ തപ്പിയുള്ളു.. അതിന് അർഥം എന്താ.. അവിടെ തപ്പിയാൽ മാല കിട്ടുമെന്ന് അവൾക്ക് അറിയാമായിരുന്നു. അതെങ്ങനെ അറിയാം..?

ഞാൻ ചോദ്യഭാവത്തിൽ അവരെ നോക്കി. മറുപടി ഒന്നും വന്നില്ല

'ഒന്നും പറയാൻ ഇല്ലേ..?

'അത്.. ചേട്ടാ... ഞാൻ...'

നീതു എന്ത് പറയണം എന്നറിയാതെ കുഴങ്ങി

'സത്യം പറഞ്ഞാൽ മാല ഞാൻ തരാം.. എന്തിനാണ് മാല അവളുടെ ബാഗിൽ ഇട്ടത്..'

അത് കേട്ടതും നീതുവിന്റെ മുഖം ചെറുതായ് ഒന്ന് തെളിഞ്ഞു. മാല എന്റെ കയ്യിൽ ഉണ്ടെന്ന് അറിഞ്ഞത് കൊണ്ടാകും. കൃഷ്ണയുടെ മുഖം ആണേൽ ഇരുണ്ടു.

'ഞാൻ അവളെ

💬 Comments

View all comments